HOME
DETAILS
MAL
വൊഡാഫോണ്‍- ഐഡിയ ലയനത്തിന് അംഗീകാരം
backup
March 20 2017 | 05:03 AM
ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വൊഡാഫോണും ഐഡിയയും ഒന്നിക്കുന്നു. ലയനത്തിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്കി. റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ടെലികോം രംഗത്തുണ്ടായ വെല്ലുവിളിയെ അതിജീവിക്കാനാണ് പുതിയ നീക്കം. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയെന്ന ഖ്യാതി ഇവര്‍ക്ക് സ്വന്തമാകും. ഇരു കമ്പനികള്‍ക്കും കൂടി നിലവില്‍ 40 കോടി ഉപഭോക്താക്കളാണുളളത്.
വൊഡാഫോണിന് 45 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉണ്ടായിരിക്കുക. ഐഡിയക്ക് 26 ശതമാനം ഓഹരി പങ്കാളിത്തമാണുളളത്.
കമ്പനി ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ആദിത്യ ബിര്‍ള ഗ്രൂപ്പിനായിരിക്കും. 2018 ഓടെ ലയനം പൂര്‍ത്തിയാകും. ലയന തീരുമാന പ്രകാരം വൊഡാഫോണിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ ഐഡിയക്ക് അവകാശമുണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."