HOME
DETAILS

കൊട്ടിയൂര്‍ പീഡനം; രണ്ട് ഡോക്ടര്‍മാരുള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

  
backup
March 20 2017 | 19:03 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d

തലശ്ശേരി: കൊട്ടിയൂര്‍ പീഡന കേസിലെ മുഖ്യപ്രതി ഫാ.റോബിന്‍ വടക്കുംചേരിയെ സഹായിച്ചെന്ന കുറ്റത്തിന് അറസ്റ്റിലായ കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം.

തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് (അഡ്‌ഹോക്-ഒന്ന്)കോടതിയാണ് ജാമ്യം അനുവദിച്ചത്. മൂന്ന് പ്രതികളും അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണമെന്ന നിബന്ധനയോടെയാണ് ജാമ്യം നല്‍കിയത്.

കേസിലെ മൂന്ന് മുതല്‍ അഞ്ച് വരെ പ്രതികളായ കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജാ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പ്രസവമെടുത്ത ഗൈനക്കോളജിസ്റ്റ് സിസ്റ്റര്‍ ഡോ.ടെസ്സി ജോസ്, ഇതേ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ.ഹൈദരലി എന്നിവര്‍ക്കാണ് ജഡ്ജി ശ്രീകലാ സുരേഷ് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.

കൊട്ടിയൂര്‍ പീഡന കേസിലെ മുഖ്യ പ്രതിയായ ഫാ.റോബിന്‍ വടക്കുംചേരിയെ സഹായിച്ചെന്ന കുറ്റത്തിന് പൊലിസ് പ്രതി പട്ടികയിലുള്‍പ്പെടുത്തിയ രണ്ടാം പ്രതി കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ തങ്കമ്മ നെല്ലിയാനി, എട്ട് മുതല്‍ 10 വരെ പ്രതികളായ സിസ്റ്റര്‍ ഒഫീലിയ,സി.ഡബ്ല്യു.സി മുന്‍ ചെയര്‍മാന്‍ ഫാ. തോമസ് തേരകം, സിസ്റ്റര്‍ ബെറ്റി ജോസ് എന്നിവര്‍ക്ക് ഹൈക്കോടതി നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ തലശ്ശേരി പോക്‌സോ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

അതിനിടെ കേസിലെ ആറും ഏഴും പ്രതികളായ വയനാട് തോണിച്ചാല്‍ ക്രിസ്തുരാജ കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മറിയ, ഇരിട്ടി ക്രിസ്തുദാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവര്‍ കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് (അഡ്‌ഹോക്-ഒന്ന്) കോടതി മുന്‍പാകെ ല്‍കിയിരുന്ന മുന്‍കൂര്‍ ജാമ്യ ഹരജി പിന്‍വലിച്ച് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയിട്ടുണ്ട്. ഇതില്‍ ഇതു വരെ വിധി പറഞ്ഞിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ എക്‌സ്‌പോ അബൂദബി നവംബര്‍ 19 മുതല്‍ 

uae
  •  2 months ago
No Image

കൂറുമാറാന്‍ കോടികള്‍; ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ്, പിന്നില്‍ ഗൂഢാലോചനയെന്ന് 

Kerala
  •  2 months ago
No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago
No Image

ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

uae
  •  2 months ago
No Image

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എവിടെ ? സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

ടെസ് ലയുടെ റോബോ ടാക്‌സികൾ അടുത്ത വർഷത്തോടെ 

International
  •  2 months ago
No Image

സ്വതന്ത്ര ഫലസ്തീന്‍ വന്നാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരും: പുടിന്‍

International
  •  2 months ago
No Image

ബാര്‍ബിക്യൂ പാചകം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അബൂദബി മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ടെസ്‌ലയുടെ റോബോ ടാക്‌സികള്‍ അടുത്ത വര്‍ഷത്തോടെ

auto-mobile
  •  2 months ago