കുഞ്ഞാലിക്കുട്ടിയുടെ കൈയില്‍ ഒരു ലക്ഷം; നിക്ഷേപം 70.69 ലക്ഷം
മലപ്പുറം: ലോക് സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച പി.കെ കുഞ്ഞാലിക്കുട്ടിയുടെ കൈവശമുള്ളത് ഒരുലക്ഷം രൂപ. ഭാര്യയുടെ കൈയില്‍ 1.40 ലക്ഷം രൂപയാണുള്ളത്. പി.കെ കുഞ്ഞാലിക്കുട്ടിക്ക് വിവിധ ബാങ്കുകളിലും ട്രഷറിയിലുമായി 70,69,989.10 രൂപയുടെ നിക്ഷേപമുണ്ട്. ഭാര്യ കെ.എം കുല്സുവിന്റെ പേരില്‍ 2,42,79,587.67 രൂപയുടെ നിക്ഷേപവുമാണുള്ളത്.
കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഷിക വരുമാനം 6.66 ലക്ഷം രൂപയും ഭാര്യ കുല്സുവിന്റെ വരുമാനം 10.16 ലക്ഷം രൂപയുമാണ്. ഭാര്യയുടെ കൈവശം 106 പവന് സ്വര്‍ണമുണ്ട്. നാമനിര്‍ദേശ പത്രികയില്‍ സമര്‍പ്പിച്ച കണക്കു പ്രകാരമാണിത്. കുഞ്ഞാലിക്കുട്ടിയുടെ പേരില്‍ വിവിധയിടങ്ങളിലായി 1.71 കോടിയുടെ ഭൂമിയും കെട്ടിടങ്ങളുമുണ്ട്. അതില്‍ 48.50 ലക്ഷത്തിന്റ ഭൂസ്വത്ത് പാരമ്പര്യമായി കിട്ടിയതാണ്. ഭാര്യയുടെ പേരില്‍ 50 ലക്ഷത്തിന്റെ ഭൂമിയും കെട്ടിടങ്ങളുമാണുള്ളത്. ഭാര്യ കുല്‍സുവിന് 16.81 ലക്ഷം രൂപയുടെ ബാങ്ക് വായ്പയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."