തൊഴില്‍രഹിതരുടെ കണക്കെടുക്കാന്‍ സര്‍വേ നടത്തും: മന്ത്രി
കണ്ണൂര്‍: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി കാര്‍ഷിക രംഗത്ത് ഉള്‍പ്പെടെ തൊഴിലാളികളെ ലഭ്യമാക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായി നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വിസ് വകുപ്പ് കണ്ണൂരില്‍ സംഘടിപ്പിച്ച നിയുക്തി മെഗാ ജോബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലില്‍ കൃഷി കൂടി ഉള്‍പ്പെടുത്തണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത 35 ലക്ഷം പേരില്‍ തൊഴിലില്ലാത്തവരുടെ യഥാര്‍ഥ എണ്ണം കണക്കാക്കുന്നതിനായി വകുപ്പുതല സര്‍വേ നടത്താന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ്(സ്പോര്‍ട്സ്)ല്‍ നടന്ന പരിപാടിയില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ചടങ്ങില്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."