മൂടാടിയില്‍ കാര്‍ഷിക ഗ്രാമസഭ നടത്തി
നന്തിബസാര്‍: മൂടാടി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ കാര്‍ഷിക ഗ്രാമസഭ നടത്തി. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജീവാനന്ദന് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.
കൃഷി വകുപ്പും സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷനും ആത്മയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാര്‍ഷിക മേഖലയില്‍ നടപ്പാക്കി വരുന്ന പദ്ധതികളെക്കുറിച്ച് കൃഷി ഓഫിസര്‍ കെ.വി നൗഷാദ് വിശദീകരിച്ചു. ഹരിത കേരളം സുജലം സുഫലം പദ്ധതിയെക്കുറിച്ചും വിവിധ പദ്ധതികളുടെ സംയോജനത്തെ കുറിച്ചും ഹരിത കേരളം ജില്ലാ കോഡിനേറ്റര്‍ പി. പ്രകാശ് ക്ലാസെടുത്തു. തുടര്‍ന്ന് നെല്‍കര്‍ഷകര്‍, നാളികേര കര്‍ഷകര്‍, പച്ചക്കറി കര്‍ഷകര്‍, വെറ്റില കര്‍ഷകര്‍, കാര്‍ഷിക കര്‍മസേന എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്ത ഗ്രൂപ്പ് ചര്‍ച്ചക്ക് ജില്ലാ മിഷന് കോഡിനേറ്റര്‍ നേതൃത്വം നല്കി. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തിന് വേണ്ടി മികച്ച ഫാം പ്ലാന്‍ തയാറാക്കുമെന്ന് കൃഷി ഓഫിസര്‍ പറഞ്ഞു.
ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റ് ആയി തിരഞ്ഞെടുത്ത പി. നാരായണന് കാര്‍ഷിക വികസന സമിതിയും കാര്‍ഷിക കര്‍മ സേനയും ചടങ്ങില്‍ വച്ച് ഉപഹാരം നല്കി.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ശ്രീകുമാറും ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വിജയരാഘവന് മാസ്റ്ററും സംസാരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് ഹര്‍ഷലത സ്വാഗതവും കൃഷി അസിസ്റ്റന്റ് പി.നാരായണന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."