പുഴുങ്ങിയ താറാവ് മുട്ടയ്ക്കകത്ത് ഇംഗ്ലീഷ് കുറിപ്പുകള്‍
പൂക്കോട്ടുംപാടം: പുഴുങ്ങിയ താറാവ് മുട്ടയ്ക്കകത്ത് ഇംഗ്ലീഷ് കുറിപ്പുകള്‍ കണ്ടത് ആശങ്കയുളവാക്കി. മേലെ അമരമ്പലം കൃഷി ഭവനിലെ അസിസ്റ്റന്റ് ഓഫിസറായ കൂറ്റമ്പാറയിലെ വടുവങ്ങര മുനവിര്‍ കഴിഞ്ഞ ദിവസം വാങ്ങിയ താറാവ് മുട്ട പുഴുങ്ങിയപ്പോഴാണ് തൊലിക്കകത്തു മഞ്ഞ ക്കരു ഒരു വെള്ള കവറിങ് അടക്കം ചെയ്തപോലെ അതില്‍ ഇംഗ്ലീഷ് വാചകങ്ങളുടെ പ്രിന്റിങ് അടക്കം കണ്ടത്.
മേലെ കൂറ്റമ്പാറയിലെ കടയില്‍ നിന്നുമാണ് താറാവ് മുട്ട വാങ്ങിയത്. മഞ്ഞക്കരു നല്ല നിറമുണ്ടെങ്കിലും അതിന്റെ വെള്ള തോട് റബര്‍ പോലെയാണ്. വിവരം ഭക്ഷ്യസുരക്ഷാ അധികൃതരെ അറിയിച്ചത് പ്രകാരം നിലമ്പൂരിലെ ഭക്ഷ്യ സുരക്ഷ ഓഫിസിലെത്തിച്ചു. തുടര്‍ന്നു മലപ്പുറം ഹെഡ് ഓഫിസിലെത്തിച്ച താറാവ് മുട്ട വിദഗ്ധ പരിശോധയ്ക്ക് കോഴിക്കോട് ലാബിലേക്ക് അയച്ചിട്ടുണ്ട്.
ലാബ് റിപ്പോര്‍ട്ട് വന്നതിനു ശേഷമേ യഥാര്‍ഥ സംഭവം വ്യകതമാകൂവെന്ന് ഭക്ഷ്യ സുരക്ഷ ഓഫിസര്‍ അറിയിച്ചു. എന്നാല്‍ പൂക്കോട്ടുംപാടത്തും പരിസരത്തും കോയമ്പത്തൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നായി കൊണ്ടുവരുന്ന മലപ്പുറത്തെ മൊത്ത വ്യാപാരികളില്‍ നിന്നും ചെറുകിട ഏജന്‍സികളാണ് കടകളില്‍ മുട്ട വില്‍പ്പന നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."