ആയവന പഞ്ചായത്തില്‍ പൈപ്പ് ലൈന്‍ നീട്ടുന്നതിന് 5.42 ലക്ഷം അനുവദിച്ചു
മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള പൈപ്പുകളുടെ നവീകരണത്തിനും, പൈപ്പ് ലൈന്‍ നീട്ടുന്നതിനുമായി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 5.42,000ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ പാലിയത്ത് താഴം പൈപ്പ് ലൈന്‍ നീട്ടുന്നതിന് 4,88ലക്ഷം രൂപയും, എട്ടാം വാര്‍ഡിലെ തീണ്ടപ്പാറ കോളനിമണപ്പുഴ പൈപ്പ് ലൈന്‍ നീട്ടുന്നതിന് 54,000രൂപയുമാണ് അനുവദിച്ചത്.
ഏനാനല്ലൂര്‍ ശുദ്ധജല പദ്ധതിയില്‍ നിന്നുമാണ് കുടിവെള്ള വിതരണം നടക്കുന്നത്. ഇവിടെ പൈപ്പ് ലൈന്‍ നീട്ടണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പാലിയത്ത് താഴം, മണപ്പുഴ ഭാഗത്തുള്ളവര്‍ കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയിലായിരുന്നു.
പൈപ്പ് ലൈന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പ്രദേശത്ത് കാര്‍ക്ക് സുഗമമായി കുടിവെള്ളം ലഭിക്കുന്നതിന് സാധിക്കും. പൈപ്പ് ലൈന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."