HOME
DETAILS
MAL
നിരാലംബര്‍ക്ക് തുണയായി വൈദ്യുതി വകുപ്പ് ജീവനക്കാര്‍
backup
March 24 2017 | 20:03 PM
വടക്കാഞ്ചേരി: നിയോജക മണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീകരണ മണ്ഡലമായി മാറുന്നതിന് മുന്നോടിയായി സാമ്പത്തികമായി ദുരിതം അനുഭവിക്കുന്ന കുടുംബത്തിന് സൗജന്യമായി വൈദ്യുതി എത്തിച്ച് കെ.എസ്.ഇ.ബി ജീവനക്കാര്‍ നാടിന് മാതൃകയും നിര്‍ധനര്‍ക്ക് തുണയുമായി. കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ജീവകാരുണ്യ പ്രവര്‍ത്തനം. വടക്കാഞ്ചേരി നഗരസഭയിലെ പരുത്തി പ്ര മനക്കപറമ്പില്‍ ബാലന്റെ വീട്ടിലാണ് സൗജന്യമായി വൈദ്യുതി എത്തിച്ചത്. വയറിംഗ് ഉള്‍പെടെ എല്ലാ പ്രവര്‍ത്തികളും അസോസിയേഷന്റെ നേതൃത്വത്തിലാണ് നടന്നത്. വൈദ്യുതീകരണത്തിന്റെ സ്വിച്ച് ഓണ്‍ കര്മംസി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗംസേവ്യര് ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു.സി.വി ജോയ് അധ്യക്ഷനായി. ടി.വി ദേവദാസ് സ്വാഗതവും ജിജു ടി.സാമുവേല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."