HOME
DETAILS
MAL
ലബനാനില്‍ ഹരീരിക്കു ഭൂരിപക്ഷത്തിന്റെ പിന്തുണയെന്ന് റിപ്പോര്‍ട്ട്
backup
May 25 2018 | 02:05 AM
ബെയ്റൂത്ത്: ലബനാനില്‍ ഹിസ്ബുല്ലയുടെ അട്ടിമറി വിജയം മറികടന്ന് സഅദ് ഹരീരി വീണ്ടും പ്രധാനമന്ത്രിയാകാന്‍ വഴിയൊരുങ്ങുന്നതായി വിവരം. പാര്‍ലമെന്റിലെ പകുതിയിലേറെ പേരും മുന്‍ പ്രധാനമന്ത്രിയെ പിന്തുണച്ചു രംഗത്തെത്തിയതായി പ്രാദേശിക ചാനലായ അല്‍ ജദീദ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദവുമമായി ഹരീരി പ്രസിഡന്റ് മൈക്കല്‍ അയോണിനെ സമീപിച്ചതായാണു വിവരം.
128 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ളയാളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ക്ഷണിക്കുകയാണു പതിവ്. എന്നാല്‍, മെയ് ആറിനു നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ച് ഇറാന് പിന്തുണയുള്ള ശീഈ പാര്‍ട്ടിയായ ഹിസ്ബുല്ല ഏറ്റവും വലിയ ഒറ്റകക്ഷിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."