ഫിലിം സൊസെറ്റികള്‍ പുതുവഴി തേടണം: ബല്‍റാം മട്ടന്നൂര്‍
കണ്ണൂര്‍: ഫിലിം സൊസെറ്റികള്‍ പുതുവഴി തേടേണ്ട സമയമായെന്നു ചലച്ചിത്രതിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ പറഞ്ഞു. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്രത്തിലെ ജനകീയ കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. കേരളത്തില്‍ പുതുതായി ഫിലിം സൊസെറ്റികളും കൂട്ടായ്മകളും രൂപീകരിക്കപ്പെടുകയാണ്. ഇതുപയോഗിച്ച് സിനിമ നിര്‍മിക്കാനും ഫിലിം സൊസെറ്റികള്‍ക്കു കഴിയണമെന്നു ബല്‍റാം മട്ടന്നൂര്‍ പറഞ്ഞു. ചടങ്ങില്‍ കണ്ണൂര്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.ടി ശശി അധ്യക്ഷനായി. പത്രപ്രവര്‍ത്തകയൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍, യു.പി സന്തോഷ് സംസാരിച്ചു. എന്‍.പി.സി രഞ്ചിത്ത് സ്വാഗതവും പി.പി സതീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. സമാപനസമ്മേളനത്തിന്റെഭാഗമായി ദി പ്രസിഡന്റ് ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."