പതിമൂന്ന് കോടിയുടെ പദ്ധതികളുമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
എടപ്പാള്‍: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്ന നവകേരള മിഷന്, ജനകീയാസൂത്രണം രണ്ടണ്ടാം ഘട്ടം എന്നിവയോട് ഉള്‍ച്ചേര്‍ന്നു കൊണ്ടണ്ടുള്ള പദ്ധതികള്‍ നടപ്പാക്കുക എന്ന ലക്ഷ്യവുമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ 201718 പദ്ധതി വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ.പി.പി.മോഹന്‍ദാസ് അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.ലക്ഷ്മി അധ്യക്ഷയായി.ഭവനിര്‍മാണത്തിന് 5.03 കോടി രൂപയും വിവിധ ജലസേചന പദ്ധതികള്‍ക്കായി ഒരു കോടി രൂപയും എടപ്പാള്‍, തൃകൂടാതെ കാര്‍ഷിക രംഗത്തെ അഭിവൃദ്ധി ലക്ഷ്യം വെച്ച് നെല്‍കൃഷി,പച്ചക്കറി കൃഷി വികസനത്തിനായി 80 ലക്ഷം രൂപ, ക്ഷീര വികസന മേഖലക്ക് 10 ലക്ഷം രൂപ, മണ്ണ്ജല സംരക്ഷണ പദ്ധതികള്‍ക്കായി 12 ലക്ഷം രൂപ എന്നിവയും വകയിരുത്തിയിട്ടുണ്ടണ്ട്. പട്ടികജാതി യുവാക്കള്‍ക്ക് വിദേശത്ത് പോകുന്നതിന് ധനസഹായമായി 10 ലക്ഷം രൂപ, സ്ത്രീകളുടെ ഉന്നമനത്തിനുള്ള പദ്ധതികള്‍ക്കായി 37 ലക്ഷം തുടങ്ങിയവയും വകയിരുത്തിയിട്ടുണ്ടണ്ട്. ആകെ13,94,88,577 രൂപയുടെ വരവും 13,18,31,764 രൂപയുടെ ചെലവും 76,56,813 രൂപ മിച്ചവുമാണ് പ്രതീക്ഷിക്കുന്നത്. ബജറ്റ് ചര്‍ച്ചയില്‍ എന്‍.ഷീജ,പി.വി.ലീല, അബ്ദുല്‍ സലാം, കോഹിനൂര്‍ മുഹമ്മദ്, എം.എ.നവാബ്, കെ.വി.വേലായുധന്, പി.വി ജയരാജന്,എം.പി രാമദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."