രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍
മഞ്ചേരി: വിദ്യാര്‍ഥിനിയെ രണ്ടു വര്‍ഷം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടു പേര് പൊലിസ് പിടിയില്‍. വിദ്യാര്‍ഥിനിയുടെ ബന്ധുവിന്റെ സുഹൃത്തുക്കളായ ഉത്തര്‍പ്രദേശിലെ മാവൂ ജില്ലയിലെ സുനിയാല് നൈബസാര് ഹാന്‍സ് രാജ് (27),ഫുലെയ്പുര കൊപ്പല്ഗഞ്ച് ഇര്ഫാന് അഹമ്മദ് (33) എന്നിവരാണ് പിടിയിലായത്. ഇവര്‍ എട്ടു വര്‍ഷത്തോളമായി മഞ്ചേരിയില്‍ മാര്‍ബിള്‍ ജോലി ചെയ്തുവരികയാണ്.
വിദ്യാര്‍ഥിനി താമസിച്ചിരുന്ന വീട്ടില്‍തന്നെയാണ് തൊഴിലാളികളെയും പാര്‍പ്പിച്ചിരുന്നത്. വീട്ടില്‍ വിദ്യാര്‍ഥിനി ഒറ്റയ്ക്കുണ്ടായിരുന്ന സമയത്താണ് പ്രതികള്‍ പീഡിപ്പിച്ചത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു. കഴിഞ്ഞ ദിവസം സ്കൂള്‍ പരീക്ഷ കഴിഞ്ഞു വീട്ടില്‍ പോകാന്‍ കൂട്ടാക്കാതിരുന്ന കൂട്ടിയോട് അധ്യാപിക കാര്യം അന്വേഷിച്ചപ്പോണ് സംഭവം പുറത്തറിയുന്നത്.
മഞ്ചേരി സി.ഐ ഷൈജുവിനെ വിവരമറിയിച്ചതിനെ തുടര്‍ന്നു കുട്ടിയുടെ മൊഴി പ്രകാരം കേസെടുക്കുകയായിരുന്നു.
സി.ഐ ഷൈജു, എസ്.ഐ കൈലാസ്നാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പി. സഞ്ജീവ്, ഉണ്ണികൃഷ്ണന്, ഷാജിമോന്‍, യൂനസ് എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."