സജീറിന്റെ വാഴകൃഷി ഗള്‍ഫിലും ഹിറ്റ്
ഉരുവച്ചാല്‍: കൊടും ചൂടിനെ വെല്ലുവിളിച്ചു കൊണ്ട് ഒടുവില്‍ മരുഭൂമിയില്‍ കൃഷിയില്‍ വിജയം കൊയ്ത് നടുവനാട് സ്വദേശി സജീര്‍ നടുവനാട്. സജീറിന്റെ സുഹൃത്ത് കൊട്ടാരക്കര സ്വദേശി ബാബു നാട്ടില്‍ നിന്ന് ഖത്തറിലേക്ക് പോകുമ്പോള്‍ സജീറിനു വേണ്ടി കൂടെ കൊണ്ടുപോയത് വാഴക്കന്നായിരുന്നു. പരിചരിക്കാന്‍ മറ്റു സുഹൃത്തുക്കളും ചേര്‍ന്നപ്പോള്‍ ലഭിച്ചത് നല്ല ഒന്നൊന്നര പാളയംകോടന് വാഴക്കുല തന്നെ. അങ്ങനെ ഗള്‍ഫ് നാട്ടിലും ഈ മലയാളി സുഹൃത്തുക്കള്‍ മലയാളിയുടെ കാര്‍ഷിക പെരുമ നിലനിര്‍ത്തി. ഖത്തര്‍ വക്റ ക്വൂട്ടെല് എബൗട്ടിന് സമീപം
ഇവര്‍ താമസിക്കുന്ന വില്ലയുടെ മുറ്റത്ത് ഇടുങ്ങിയ സ്ഥലത്താണ് കൃഷി ചെയ്തത്. മാര്‍ക്കറ്റില്‍ നിന്നും ലഭിച്ച വിലകുറഞ്ഞ മത്തി, മീന്‍ മാലിന്യങ്ങള്‍ എന്നിവയാണ് പ്രധാന വളങ്ങള്‍. തുളസിച്ചെടി നട്ട് തുടങ്ങിയ ഇവര്‍ പതുക്കെ ഇവിടെ കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ചുമയും മറ്റു അസുഖങ്ങളും ഉണ്ടാകുമ്പോള്‍ സജീര്‍ നട്ട തുളസിയില്‍ നിന്ന് ഇല ലഭിക്കാനായി ഇവിടെ നിരവധി പേര് എത്താറുള്ളതായി സജീര്‍ പറയുന്നു. മത്തനും പടവലവുമൊക്കെ കൃഷി ചെയ്ത് നൂറുമേനി വിളയിച്ച ഇവര്‍ പച്ചക്കറി കൃഷിയിലും വിജയംകണ്ടു കഴിഞ്ഞു. 14 കിലോ വരെയാണ് മത്തന്‍ ലഭിച്ചത്. പെപ്സിയുടെ ഫാമിലി ബോട്ടിലില്‍ മണ്ണുനിറച്ച് നടത്തിയ ചീര കൃഷിയിലും മികച്ച വിളവ് ലഭിച്ചു. കോഴി കൃഷിയും പരീക്ഷിച്ച് വിജയിച്ചിരുന്നെങ്കിലും പരിസരവാസികള്‍ക്ക് പൂവന്‍കോഴിയുടെ കൂവല്‍ അലോസരമായപ്പോള്‍ ഒഴിവാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."