HOME
DETAILS
MAL
ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു; പൂജാരി അറസ്റ്റില്‍
backup
April 01 2017 | 19:04 PM
പാറശാല: ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ പൂജാരിയെ പാറശാല പൊലിസ് അറസ്റ്റു ചെയ്തു. പരശുവയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി കാഞ്ഞിരംകുളം പുല്ലുവിള സ്വദേശി ഷിബിനെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പരശുവയ്ക്കല്‍ സ്വദേശി പ്രഭുല്കുമാറിനാണ് വെട്ടേറ്റത്. ഇയാള്‍ പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ദേവസ്വം ബോഡിന്റെ കീഴിലുളള ഭഗവതി ക്ഷേത്രത്തില്‍ വെളളിയാഴ്ച ഉത്സവം തുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൂജാരി തട്ടിപ്പ് നടത്തിയതായി പ്രഭുല്‍കുമാര്‍ ആരോപിച്ചതാണ് ആക്രമണത്തിനു കാരണമായതെന്നു പൊലിസ് പറഞ്ഞു.
പൂജാരി നിരവധി കേസുകളിലെ പ്രതിയാണന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."