HOME
DETAILS

ആദ്യം സി.സി.ടി.വി കുടുക്കി; പിന്നെ സുഹൃത്ത് വഴി പൊലിസും

  
backup
April 01, 2017 | 9:21 PM

%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf


ചങ്ങരംകുളം: ബിഹാറി യുവാവ് മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ പൊലിസിന്റെ തന്ത്രപരമായ ഇടപെടല്‍ മൂലം സുഹൃത്ത് വഴി പൊലിസ് സ്റ്റേഷനില്‍ലെത്തിച്ചു. രണ്ടാഴ്ച മുന്‍പു പാവിട്ടപ്പുറം കിഴിക്കര സ്വദേശിയായ സാബിറിന്റെ മൊബൈല്‍ ഫോണ്‍ ചങ്ങരംകുളത്തെ പലചരക്കു കടയില്‍ മറന്നുവച്ചതിനെ തുടര്‍ന്നു മോഷണം പോയിരുന്നു.
സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ബിഹാറി യുവാവ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു കടന്നുകളയുന്ന ദൃശ്യം ശ്രദ്ധയില്‍പെട്ടത്. പരാതി നല്‍കിയതിനെ തുടര്‍ന്നു സംഭവമറിഞ്ഞ മോഷ്ടാവ് നാട്ടിലേക്കു കടക്കുകയായിരുന്നു. തുടര്‍ന്നു പൊലിസ് ഇയാളുടെ സുഹൃത്തുക്കളെ ബന്ധപ്പെടുകയും മൊബൈല്‍ മോഷ്ടാവിനെ വിളിച്ചുവരുത്താന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും മോഷ്ടാവ് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതോടെ പരാജയപ്പെടേടു.
തുടര്‍ന്നു നാട്ടുകാര്‍ മുഖേനെ മോഷ്ടാവിന്റെ വീടുമായി ബന്ധപ്പെട്ടപ്പോള്‍ വീട്ടുകാരും സംഭവം നിഷേധിച്ചു. സംഭവം കേസാണെന്നും അറസ്റ്റ് ചെയ്യുമെന്നും ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തിയതോടെ കാര്യങ്ങള്‍ എളുപ്പത്തിലായി. ഉടന്‍തന്നെ മൊബൈല്‍ ഫോണ്‍ കേരളത്തില്‍ എത്തിക്കാമെന്നും കേസ് ഒഴിവാക്കിത്തരണമെന്നും അഭ്യര്‍ഥിച്ച് പൊലിസിന് ഭാര്യയുടെ വിളിയെത്തി. മൊബൈലിന്റെ ഉടമയ്ക്കു മൊബൈല്‍ തിരിച്ചുകിട്ടിയാല്‍ മതിയെന്നു പറഞ്ഞതോടെ സുഹൃത്ത് വഴി ചങ്ങരംകുളം പൊലിസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം മൊബൈല്‍ എത്തി. ഉടമ സ്റ്റേഷനിലെത്തി മൊബൈല്‍ കൈപ്പറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാടിന് ഞാൻ ആരായാലും മണ്ഡലത്തിന് വെറും എംഎൽഎ'; മാസത്തിലൊരിക്കൽ എത്തുമെന്ന് വിജയ്, പരിഹസിച്ച് പ്രതിപക്ഷം

National
  •  a month ago
No Image

നിങ്ങളുടെ സമ്പാദ്യം ഇവിടെ സുരക്ഷിതം; വമ്പൻ സ്രാവുകൾ യുഎഇയിലേക്ക് താവളം മാറ്റുന്നതിന് പിന്നിലെ കാരണമിത്

uae
  •  a month ago
No Image

ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു; ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയെന്ന് പരാതി

Kerala
  •  a month ago
No Image

മാരക പകർച്ചവ്യാധികൾക്ക് വഴിതുറന്ന് വന്യജീവി വ്യാപാരം; രോഗസാധ്യത 50% വർദ്ധിക്കുന്നതായി പഠനം

International
  •  a month ago
No Image

സമൂഹ നന്മയ്ക്കായി 100 മില്യൺ ദിർഹം; എൻജിഒകളെ ശാക്തീകരിക്കാൻ യുഎഇയുടെ പുതിയ പദ്ധതി

uae
  •  a month ago
No Image

പന്തീരാങ്കാവിലെ ടോൾ പിരിവ് ഉടൻ നിർത്തിവയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച യുവാവിന് ക്രൂരമർദനം; കാറിൽ നിന്ന് എംഡിഎംഎ പിടികൂടി, ഒരാൾ അറസ്റ്റിൽ

crime
  •  a month ago
No Image

മധ്യേഷ്യയിലെ വ്യോമയാന മേഖലയിൽ പ്രതിസന്ധി; ഇന്ധനവിലയും യുദ്ധഭീഷണിയും വിമാനക്കമ്പനികൾക്ക് തിരിച്ചടിയാവുന്നു

uae
  •  a month ago
No Image

പെട്ടി തുറന്ന ഉദ്യോഗസ്ഥർ ഞെട്ടി; 2200 ജീവനുള്ള ഉറുമ്പുകളുമായി ചൈനീസ് പൗരൻ വിമാനത്താവളത്തിൽ പിടിയിൽ

International
  •  a month ago
No Image

പ്രതിസന്ധികൾക്കിടയിലും കുലുങ്ങാതെ യുഎഇ; 99% തൊഴിലാളികൾക്കും ശമ്പളം കൃത്യസമയത്തെന്ന് റിപ്പോർട്ട്

uae
  •  a month ago