HOME
DETAILS

റമദാന്‍ അവസാനത്തെ പത്തില്‍ ഇരു ഹറമുകളും ഭക്തിസാന്ദ്രം

  
backup
June 06 2018 | 18:06 PM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2

മക്ക: വിശുദ്ധ റമദാന്‍ അവസാന പത്തിലേക്ക് കടന്നതോടെ ഇരു ഹറമുകളിലും തിരക്ക് വര്‍ധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടക പ്രവാഹം ശക്തമായതിനു പുറമെ ആഭ്യന്തര തീര്‍ഥാടകരും സജീവമായിത്തുടങ്ങിയത് ഹറമുകളെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി. പാപമോചനം തേടി ഇഅ്തിഖാഫ് ഇരിക്കുന്ന വിശ്വാസികള്‍ക്കും ഉംറ തീര്‍ഥാടനത്തിനെത്തുന്നവര്‍ക്കും വളരെ വിപുലമായ സംവിധാനങ്ങളാണ് ഇരു ഹറം കാര്യാലയ വകുപ്പ് ഒരുക്കിയിരിക്കുന്നത്.

മക്കയിലും മദീനയിലും സ്ഥിരമായി ഇഅ്തിഖാഫ് ഇരിക്കുന്നവരുടെ എണ്ണം ഇതുവരെ 45000 കവിഞ്ഞിട്ടുണ്ട്. സ്ഥിരമായി ഇഅ്തിഖാഫ് ഇരിക്കുന്നവര്‍ ഹറം കാര്യ വകുപ്പ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത കണക്കുകളാണിത്. രജിസ്റ്റര്‍ ചെയ്യാതെ നൂറുകണക്കിന് ആളുകള്‍ വേറെയുമുണ്ട്. മക്കയില്‍ പള്ളിയുടെ താഴെ നിലയിലും മദീനയില്‍ മുകള്‍ നിലയിലുമാണ് ഇഅ്തിഖാഫ് സൗകര്യം.

തിരക്കും സുരക്ഷയും പരിഗണിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഇവിടങ്ങളില്‍ ഇഅ്തിഖാഫിന് അനുമതിയുള്ളത്. ഇവര്‍ക്കായി 1500 അലമാരകളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. വസ്ത്രങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കുന്നതിനാണ് അലൂമിനിയത്താല്‍ നിര്‍മിച്ച അലമാരകള്‍ വിശ്വാസികള്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്‌സ് ലോക്കുകളാല്‍ നിര്‍മിച്ചവയാണ് അലമാരകള്‍. തെര്‍മല്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച അലമാര ചൂടും ഈര്‍പ്പവും പ്രാണികളെയും മറ്റും പ്രതിരോധിക്കാനുള്ള സംവിധാനമുള്ളതാണ്. കൂടാതെ തലയിണ, ടര്‍ക്കി, വിരിപ്പ്, മറ്റു ശുചീകരണ വസ്തുക്കള്‍ എന്നിവയും ഇവര്‍ക്കിടയില്‍ വിതരണം ചെയ്യുന്നുണ്ട്. മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

വിശുദ്ധ റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ ഇരുഹറമുകളിലും സുരക്ഷ ശക്തമാക്കി. ഇടതടവില്ലാതെ വാനനിരീക്ഷണവും നടത്തുന്നുണ്ട്. റമദാന്‍ അവസാന പത്തിലെ പുണ്യം നേടാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷോപലക്ഷം തീര്‍ഥാടകര്‍ പുണ്യനഗരികളില്‍ എത്തിയതോടെ ഇരു ഹറമുകളിലും ജനനിബിഡമായതിനാല്‍ കൂടുതല്‍ സുരക്ഷക്കായാണ് ആകാശ നിരീക്ഷണവും ശക്തമാക്കിയത്.

മക്ക ഹറം പള്ളിക്കു ചുറ്റും മദീനയിലെ പ്രവാചക പള്ളിക്കു ചുറ്റും സഊദി വ്യോമസേനയുടെ വിമാനം സദാ സമയവും ക്യാമറ കണ്ണുകളുമായി റോന്ത് ചുറ്റുകയാണ്. ഇതിനു പുറമെ പരിസരങ്ങളിലെ പ്രധാന പാതകളും ഊടുവഴികളും ഒപ്പിയെടുത്ത തത്സമയം വേണ്ട നിര്‍ദേശങ്ങള്‍ സെക്യൂരിറ്റി സെന്ററിലേക്ക് നല്‍കുന്നുണ്ട്. ഏറ്റവും തിരക്കേറിയ ജിദ്ദ-മക്ക എക്‌സ്പ്രസ് ഹൈവേയും മക്ക-മദീന-ജിദ്ദ ഹൈവേയും ആകാശ നിരീക്ഷണത്തിനു കീഴിലാണ്. വ്യോമസേനയുടെ ജാഗ്രത മൂലം അപകടം ഒഴിവാക്കാനും ദുരന്തങ്ങള്‍ തടയാനും സമയാസമയങ്ങളില്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കാനും സഹായകമാകുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago