HOME
DETAILS
MAL
തലസ്ഥാനത്ത് യുവതിക്കുനേരേ ആസിഡ് ആക്രമണം, പ്രതി മുന്‍ ഭര്‍ത്താവെന്നു സൂചന: 29 ശതമാനം പൊള്ളലേറ്റ യുവതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍
backup
April 18 2020 | 04:04 AM
തിരുവനന്തപുരം: തലസ്ഥാനത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. ടെക്നോപാര്‍ക്കിലെ ശുചീകരണ തൊഴിലാളിയായ യുവതിക്ക് നേരെയാണ് പുലര്‍ച്ചെ ആക്രമണം ഉണ്ടായത്. മംഗലപുരത്താണ് ഇവരുടെ വീട്. അക്രമം നടത്തിയത് യുവതിയുടെ മുന്‍ ഭര്‍ത്താവ് വിനീഷ് ആണെന്നാണ് സൂചന. ഇയാളെ പിടികൂടിയതായും വിവരമുണ്ട്.
ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടിലെ ജനല്‍ ചില്ലുകള്‍ തകര്‍ത്താണ് ആക്രമണം നടത്തിയത്. ജനല്‍ ചില്ലുകള്‍ തകര്‍ത്ത ശേഷം യുവതിക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും ശരീരത്തിലുമാണ് പൊളളലേറ്റത്. യുവതിക്ക് 29 ശതമാനം പൊളളലേറ്റതായി പൊലിസ് പറയുന്നു.
ഇവരെ ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."