മുഖ്യമന്ത്രിയുടെ മകളുടെ ഐ.ടി കമ്പനിക്ക് സ്പ്രിംഗ്ലറുമായി ബന്ധമെന്തന്ന് വ്യക്തമാക്കണം: പി.ടി. തോമസ്
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ ഡയറക്ടറായുള്ള ഐ.ടി കമ്പനി എക്സാലോജികിന് സ്പ്രിംഗ്ലറുമായി ബന്ധമുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്ന് പി.ടി. തോമസ് എം.എല്‍.എ. രണ്ട് കമ്പനികളുടെയും വെബ്സൈറ്റ് ഇപ്പോള്‍ ലഭ്യമല്ലാതായതില് ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരു ആസ്ഥാനമായി 2014 മുതല്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന എക്സാലോജിക് കമ്പനി സ്പ്രിംഗ്ലര്‍ വിവാദം ഉയര്‍ന്നതോടെ വെബ്സൈറ്റ് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. സ്പ്രിംഗ്ലര്‍ ഇന്ത്യയുടെ വെബ്സൈറ്റും ഇതേപോലെ വിവരങ്ങള്‍ മറച്ചിരിക്കുന്നു. ഇതുരണ്ടും തമ്മില്‍ എന്താണ് ബന്ധമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എക്സാലോജിക് കൃത്യമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണെന്നാണ് വ്യക്തമാകുന്നത്. സ്പ്രിംഗ്ലര്‍ വിവാദം ഉയര്‍ന്നതോടെയാണ് വെബ്സൈറ്റ് മറച്ചത് യാദൃശ്ചികമാണേ എന്നു വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."