ദലിത്-മുസ്‌ലിം ന്യൂനപക്ഷങ്ങളെ മുഖ്യധാരയില്‍നിന്ന് അകറ്റുന്നു: മുനവ്വറലി ശിഹാബ് തങ്ങള്‍
ഓമശ്ശേരി: ജീവിതത്തിലെ സമസ്ത മേഖലകളിലും കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് ഫാസിസവും അസഹിഷ്ണുതയും കൊടികുത്തി വാഴുന്ന വര്‍ത്തമാനകാലത്ത് ഫാസിസ ഭീകരതക്കെതിരേ ദേശീയതലത്തില്‍ മതേതര കക്ഷികളുടെ കൂട്ടായ്മ ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മാറുന്ന യൗവനം മാറാത്ത സ്വത്വം എന്ന പ്രമേയത്തില്‍ കൊടുവള്ളി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രിദിന പ്രതിനിധി സമ്മേളനം ഓമശ്ശേരി ബാബിലൂദ് നഗരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു കൂട്ടായ്മക്ക് മുസ്‌ലിം ലീഗ് നേതൃത്വം വഹിക്കുമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ടി. മൊയ്തീന്‍കോയ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി റഫീഖ് കൂടത്തായി സ്വാഗതവും ട്രഷറര്‍ സി.കെ റസ്സാഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ് മുഖ്യ പ്രഭാഷണവും ട്രഷറര്‍ എം.എ സമദ് പ്രമേയപ്രഭാഷണവും നടത്തി. സി. മോയിന്‍കുട്ടി, വി.എം ഉമ്മര്‍ മാസ്റ്റര്‍, എം.എ റസ്സാഖ് മാസ്റ്റര്‍, വേളാട്ട് അഹമ്മദ് മാസ്റ്റര്‍, യു.കെ അബു, എ.കെ കൗസര്‍, വി.കെ മുഹമ്മദ് റഷീദ് മാസ്റ്റര്‍, സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി, കെ.കെ അബ്ദുള്ളക്കുട്ടി, എ.കെ അസീസ്, പി.വി അബ്ദുറഹിമാന്‍ മാസ്റ്റര്‍, അസീസ് നരിക്കുനി, പി.ടി.എം ഷറഫുന്നിസ ടീച്ചര്‍, സി.കെ ഖദീജ മുഹമ്മദ്, ഒ.കെ ഇസ്മായില്‍, ഇഖ്ബാല്‍ കത്തറമ്മല്‍, മിഹ്ജഅ് നരിക്കുനി, നൗഷാദ് പന്നൂര്‍, പി. അനീസ്, ഷമീര്‍ മോയത്ത്, വി.സി റിയാസ് ഖാന്‍, എ. ജാഫര്‍, സംസാരിച്ചു. തുടര്‍ന്ന് നടന്ന ദര്‍ശനം സെഷനില്‍ സി. ഹംസ, സി.പി സെയ്തലവി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."