പ്രവാസി വ്യവസായി ജോയി അറയ്ക്കലിന്റെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് ദുബൈ പൊലിസ്
ദുബൈ: ദുബൈയില്‍ മരിച്ച വ്യവയാസി ജോയ് അറക്കലിന്റെ മരണം ആത്മഹത്യയെന്ന് ദുബൈ പൊലിസ്.ഏപ്രില്‍ 23 വ്യാഴാഴ്ച ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്ന് ചാടി ഒരാള്‍ ആത്മഹത്യചെയ്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നും സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും പൊലിസ് വ്യക്തമാക്കി.
അതേ സമയം മരണത്തില്‍ ദുരൂഹത ഇല്ലെന്നും ബുര്‍ ദുബായ് പൊലിസ് സ്റ്റേഷന്‍ ഡയറക്ടര്‍ അറിയിച്ചു.ആദ്യമായാണ് അറക്കല്‍ ജോയിയുടെ മരണം ആത്മഹത്യയാണെന്നത് സംബന്ധിച്ച് പൊലിസ് വ്യക്തത വരുത്തിയത്.
ജോയ് അറക്കലിന്റെ മൃതദേഹം പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കും. മൃതദേഹത്തെ അനുഗമിക്കാന്‍ കുടുംബാംഗങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഡല്‍ഹിയില്‍ നിന്നയക്കുന്ന ചാര്‍ട്ടേഡ് വിമാനത്തിലാണ് മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിലേക്കാണ് കൊണ്ടുവരുന്നത്.
നാടിനും വ്യവയസായ മേഖലയ്ക്കും ഒരുപോലെ പ്രിയപ്പെട്ട ഒരാളായിരുന്നു ഇദ്ദേഹം.കര്‍ഷക കുടുംബത്തില്‍ ജനിച്ച് ആറ് രാജ്യങ്ങളിലായി വ്യാപിച്ച വ്യവസായ ശൃംഖലയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത അറക്കല്‍ ജോയി എന്ന കപ്പല്‍ ജോയിയുടെ അകാല നിര്യാണത്തില്‍ വഴിമുട്ടിയത് ആയിരത്തിലധികം തൊഴിലാളികളുടെ ജീവിതമാണ്.
കേരളത്തിലെ ഏറ്റവും വലിയ വീടിന് ഉടമ എന്ന നിലയില്‍ മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ അറക്കല്‍ ജോയി ഗള്‍ഫിലെ അറിയപ്പെടുന്ന മലയാളി വ്യവസായി ആണ് .എണ്ണ ശുദ്ധീകരണവുമായി ബന്ധപ്പെട്ട ബിസിനസ് ആയിരുന്നു നടത്തിവന്നിരുന്നത് ഏകദേശം അയ്യായിരം കോടി രൂപയ്ക്ക് മുകളിലുള്ള ആസ്തി എല്ലാ കമ്പനികള്‍ക്കും കൂടി ഉണ്ട്. 2000 കോടിയിലധികം രൂപ മുതല്‍മുടക്കി ഷാര്‍ജയില്‍ നിര്‍മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന എണ്ണ ശുദ്ധീകരണ പ്ലാന്റ് അടുത്തിടെ കമ്മീഷന്‍ ചെയ്യാനിരിക്കെയാണ് മരണം സംഭവിച്ചത്.
ജോയിയുടെ ബിസിനസ് സ്വപ്നത്തിലെ ഏറ്റവും വലിയ പ്രോജക്റ്റ് ആയിരുന്നു ഈ പ്ലാന്റ്. അവസാനമായി നാട്ടില്‍ വന്നു പോയ സമയത്ത് പ്ലാന്റ് ഉദ്ഘാടനത്തിന് പല നാട്ടുകാരെയും ക്ഷണിക്കുകയും ഗള്‍ഫിലേക്ക് വരാന്‍ താല്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് എടുത്തു വെക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വയനാട്ടിലെ പൊതുപരിപാടികളിലും സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടലുകള്‍ നടത്തുകയും വന്‍ തുക സംഭാവനയായി നല്‍കുകയും ചെയ്തിരുന്ന ജോയ് പൊതുജനങ്ങളുമായി നല്ല സമ്പര്‍ക്കത്തില്‍ ആയിരുന്നു .
നിര്‍ധനരായ പലര്‍ക്കും ജീവിതമാര്‍ഗം കണ്ടെത്തുന്നതിന് സാമ്പത്തികമായി സഹായിക്കുകയും ചെയ്തിട്ടുണ്ട് . പണത്തിന് പ്രാധാന്യം നല്‍കുകയും നന്മ വറ്റുകയും ചെയ്യുന്ന ഇക്കാലത്ത് വലിയൊരു നന്മ മരമായിരുന്നു അറക്കല്‍ ജോയി. നാട്ടിലെ പലര്‍ക്കും ഗള്‍ഫിലെ കമ്പനികളില്‍ ജോലി നല്‍കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."