അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി
തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലുണ്ടായ കാലതാമസം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് ദുരന്തനിവാരണ സേന എത്താന്‍ വൈകിയതും ചൂണ്ടിക്കാട്ടിയാണ് നോട്ടിസ് നല്‍കിയത്. സര്‍ക്കാര്‍ ഇക്കാര്യത്തിലുള്ള താല്പര്യമില്ലായ്മയുടെ ഉദാഹരണമാണ് മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
പാറയ്ക്കല്‍ അബ്ദുള്ള എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്.
അതേസമയം, കട്ടിപ്പാറ കരിഞ്ചോലയില്‍ എല്ലാവിധത്തിലുമുള്ള രക്ഷാപ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ടെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. മന്ത്രിമാര്‍ കോഴിക്കോട് ക്യാംപ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അടിയന്തര പ്രമേയത്തിനു മറുപടിയായി പറഞ്ഞു. ഇതോടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."