ഇന്റലിജന്‍സ് ബ്യൂറോയില്‍ 318 ഒഴിവുകള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോയില്‍ വിവിധ തസ്തികകളിലായി 318 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫിസര്‍ (എ.എസ്.ഒ), അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫിസര്‍ (എ.സി.ഐ.ഒ), ജൂനിയര്‍ ഇന്റലിജന്‍സ് ഓഫിസര്‍, സീനിയര്‍ റിസര്‍ച്ച് ഓഫിസര്‍ എന്നീ തസ്തികകളില്‍ ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്കാണ് അപേക്ഷിക്കാവുന്നത്.
വിജ്ഞാപനം https:mha.gov.in എന്ന വെബ്സൈറ്റില്‍.
ഡെപ്യൂട്ടി ഡയരക്ടര്‍, ടെക്നിക്കല്‍ തസ്തികയിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള എന്‍ജിനീയറിങ് ബിരുദ (ബി.ഇ, ബി.ടെക്, ബി.എസ് സി) മാണ് യോഗ്യത. ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്നിവയില്‍ ഏതെങ്കിലും ശാഖയിലായിരിക്കണം ബിരുദം.
സീനിയര്‍ അക്കൗണ്ട്സ് ഓഫിസര്‍ തസ്തികയിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദമാണ് യോഗ്യത. സീനിയര്‍ റിസര്‍ച്ച് ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബിസിനസ് അഡ്മിനിസ്ട്രേഷന്, മാനേജ്മെന്റ്, കൊമേഴ്സ് എന്നിവയില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം വേണം.
സെക്യൂരിറ്റി ഓഫിസര്‍ (ടെക്നിക്കല്‍) വിഭാഗത്തിലേക്ക് ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷന്‍സ് എന്‍ജിനീയറിങ് ബിരുദമോ ഫിസിക്സിലോ കെമിസ്ട്രിയിലോ ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത. ജൂനിയര്‍ ഇന്റലിജന്‍സ് ഓഫിസര്‍ 2, ടെക്നിക്കല്‍ വിഭാഗത്തിലേക്ക് പ്ലസ്ടുവാണ് യോഗ്യത. പ്ലസ്ടുവില്‍ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ചിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കാവുന്ന അവസാന തിയതി: ഏപ്രില്‍ 17.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."