HOME
DETAILS

ഒടുവില്‍ ആഞ്ചലീന നാട്ടിലേക്കു പറന്നു; തന്റെ വാത്സല്യ കൂട്ടായ പീനട്ടിനെയും കൂട്ടി

  
backup
June 19 2018 | 06:06 AM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%b2%e0%b5%80%e0%b4%a8-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2

റിയാദ്: ഏറെ സാഹസപ്പെട്ടാണെങ്കിലും തന്റെ വാത്സല്യ കൂട്ടായ പീനട്ടിനെയും കൂട്ടി ഇന്ത്യയിലേക്ക് യാത്ര തിരിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഷെറിന്‍ ആഞ്ചലീന.

നാട്ടിലേക്ക് വിമാനത്തില്‍ വളര്‍ത്തു മൃഗത്തെ കൊണ്ടു പോകുന്നതിനുള്ള നിയമകുരുക്കിലെ നൂലാമാലകള്‍ ആഴിച്ചാണ് ഇവര്‍ തന്റെ കൂട്ടായ പീനട്ട് എന്ന പട്ടിയെയും കൂട്ടി സഊദി എയര്‍ലൈന്‍സില്‍ ബംഗളൂരിലേക്ക് യാത്ര തിരിച്ചത്.

റിയാദിലെ സഫ മക്ക പോളി ക്ലിനിക്കില്‍ നഴ്‌സായി പത്തു വര്‍ഷത്തോളം ജോലി ചെയ്തു നാട്ടിലേക്ക് പോകുന്നതിനിടയിലാണ് തന്റെ അരുമയായ വളര്‍ത്തുനായ 'ചിഹ്വോഹുവ ' ഇനത്തില്‍ പെട്ട മൂന്നു വയസുകാരി പീനട്ടിനെയും കൂടെ കൂട്ടാന്‍ ഇവര്‍ തീരുമാനിച്ചത്.

എന്നാല്‍, ഇതിലെ നൂലാമാലകള്‍ ഇവര്‍ക്ക് വിലങ്ങുതടിയാവുകയായിരുന്നു.

ഫിന്‍ലാന്റിലെ ആശുപത്രിയില്‍ നഴ്‌സായി നിയമനം കിട്ടിയതിനെ തുടര്‍ന്നാണ് ഷെറിന്‍ സഫ മക്ക പോളി ക്ലിനിക്കിലെ ജോലി അവസാനിപ്പിച്ച് ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോകാന്‍ തീരുമാനിച്ചത്.

എന്നാല്‍ തന്റെ അരുമയായ പട്ടിക്കുട്ടിയെ ഉപേക്ഷിക്കാന്‍ മനസ്സു വന്നില്ല. തുടര്‍ന്നാണ്, അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. പാസ്‌പോര്‍ട്ട്, മൃഗഡോക്ടറില്‍നിന്നുള്ള ആരോഗ്യ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, വാക്‌സിന്‍ നല്‍കിയതിന്റെ രേഖകള്‍, സഊദി അറേബ്യയില്‍നിന്ന് വളര്‍ത്തു മൃഗങ്ങളെ മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകാനുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തുടങ്ങിയ രേഖകള്‍ തുടങ്ങിയവ സംഘടിപ്പിക്കാനായി വിവിധ മന്ത്രാലയ ഓഫീസുകളാണ് ഷെറിന് കയറി ഇറങ്ങേണ്ടി വന്നത്.

ഒടുവില്‍ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള സഊദി എയര്‍ലൈന്‍സിന്റെ 896 ആം നമ്പര്‍ വിമാനത്തില്‍ കഴിഞ്ഞ ദിവസം പീനട്ടും നാട്ടില്‍ വിമാനമിറങ്ങി.

റിയാദില്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കു ശേഷം പീനട്ടിന്റെ ശരീരത്തില്‍ ഘടിപ്പിച്ച മൈക്രോ ചിപ്പ് കാര്‍ഡ് എമിഗ്രേഷന്‍ വിഭാഗം സ്‌കാന്‍ ചെയ്ത് പരിശോധിച്ചു ഉറപ്പുവരുത്തിയാണ് ബോര്‍ഡിംഗ് പാസ് നല്‍കിയത്.

ഫിന്‍ലാന്റിലേക്ക് പോകുന്ന ഷെറിന്‍ അടുത്ത യാത്രയിലും പീനട്ടിനെ കൂടെ കൂട്ടാനുള്ള ഒരുക്കത്തിലാണ്. പട്ടിക്കുട്ടിയെ കൊണ്ടുവരുന്നതിന് ഫിന്‍ലാന്റ് ആശുപത്രി അധികൃതര്‍ അനുവാദം നല്‍കുകയും ചെയ്തിട്ടുണ്ട്.

ചെങ്ങന്നൂര്‍ സ്വദേശിയും ചെന്നൈയില്‍ താമസക്കാരനുമായ ഭര്‍ത്താവ് അലക്‌സാണ്ടര്‍ റിയാദില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. ആനന്ദ് കുമാര്‍, ഡെല്‍സി റാണി എന്നിവരാണ് മാതാപിതാക്കള്‍.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago