ലണ്ടനില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി സമസ്ത
ലണ്ടന്‍: കൊവിഡ് മൂലം ലണ്ടനില്‍ കടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ബ്രിട്ടനിലെ സമസ്തയുടെ പോഷകസംഘടനയായ സമസ്ത ലണ്ടന്‍ കള്‍ച്ചറല്‍ സെന്റര്‍ ആണ് ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കി മലയാളി വിദ്യാര്‍ഥികളെ ചേര്‍ത്തുനിര്‍ത്തിയിരിക്കുന്നത്. നിരവധി കുടുംബങ്ങളും വിവിധ പ്രൊഫഷനലുകളും ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിലും ലോക്ക്ഡൗണ്‍ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് വിദ്യാര്‍ഥികളെയാണ്. ജോലി ഇല്ലാത്തതിനാലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാലും ഇവരില്‍ പലരും താമസത്തിനും ഭക്ഷണത്തിനും പ്രയാസപ്പെടുകയാണ്. കുടുങ്ങിയവരില്‍ ചിലര്‍ക്കെങ്കിലും കൊവിഡ് പോസിറ്റിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും സജീവ മുസ്‌ലിം സംഘടനയായ സമസ്ത ലണ്ടന്‍ കള്‍ച്ചറല്‍ സെന്റര്‍ 200ഓളം വിദ്യാര്‍ഥികള്‍ക്കാണ് സഹായമെത്തിക്കുന്നത്. വിദ്യാര്‍ഥികളുടെ അഭ്യര്‍ഥന പ്രകാരം ആദ്യഘട്ടമെന്ന നിലയ്ക്ക് 100 കിറ്റുകള്‍ നല്‍കിയതോടെ സഹായം തേടി കൂടുതല്‍ വിളികള്‍ വന്നു. ഇതോടെയാണ് സഹായവിതരണം സമസ്ത വിപുലമാക്കിയത്. കേരളത്തിലേതു പോലെ അടിത്തട്ട് വരെ എത്തുന്ന തരത്തിലുള്ള സര്‍ക്കാര്‍ സംവിധാനം ബ്രിട്ടനില്‍ ഇല്ലാത്തതിനാലാണ് സഹായവിതരണം ഏറ്റെടുത്തതെന്ന് സമസ്ത ലണ്ടന്‍ കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹി അബ്ദുല്‍ കരീം പറഞ്ഞു. ലണ്ടന്‍ ആസ്ഥാനമായാണ് സമസ്തയുടെ പ്രവര്‍ത്തനം കൂടുതലും നടക്കുന്നത്.
അവശ്യ വസ്തുക്കളടങ്ങിയ 250ലധികം കിറ്റുകളാണ് ഇതുവരെ വിതരണംചെയ്തത്. ഒരുകിറ്റിന് ശരാശരി 50 പൗണ്ട് (ഏകദേശം 5,000 രൂപ) വിലവരും. ഇന്ത്യയിലേക്കു മടങ്ങാനായി നൂറിലധികം പേരാണ് ലണ്ടനില്‍ മാത്രം തയാറെടുത്തു നില്‍ക്കുന്നത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."