ഇന്ത്യയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പരസ്പര സഹകരണത്തിനായി ഇന്ത്യയുടെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ ഒരു അയല്‍രാജ്യം ഭീകരതയെ ഒളിപ്പിച്ചുവച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പാകിസ്താന്റെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രി ആരോപിച്ചു.
ഭീകരതയെ തള്ളിപ്പറയാതെ വികസന വഴി തടസപ്പെടുത്തിയത് മേഖലയിലും ലോകത്തിനാകെത്തന്നെയും പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അയല്‍ രാജ്യങ്ങളുടെ സഹകരണം കൂടിയില്ലാതെ മേഖലയില്‍ ഇന്ത്യ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ സാധ്യമാകില്ല. ഓരോ രാജ്യങ്ങളുമായി സഹവര്‍ത്തിത്തിന്റെ പാതയിലേക്ക് നീങ്ങാനാണ് ഇന്ത്യ ഇഷ്ടപ്പെടുന്നത്. സ്വാര്‍ഥതയില്ലാതെ എല്ലാവരുമായി സഹവര്‍ത്തിത്വത്തോടെ മുന്നോട്ട് പോയെങ്കില്‍ മാത്രമേ വികസനം സാധ്യമാകൂ.ദക്ഷിണേഷ്യ എന്ന ചിന്ത വളരുമ്പോള്‍ മാത്രമേ രാജ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വികസനം സാധ്യമാകൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."