ഭാവി പ്രവചിക്കാനറിയാം: മോദി ജയിച്ചാല്‍ രാജ്യത്തിനിയൊരു തിരഞ്ഞെടുപ്പു വേണ്ടിവരില്ല: സാക്ഷി മഹാരാജ്
ന്യുഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൂടി നരേന്ദ്രമോദി വിജയിച്ചാല്‍ പിന്നീട് രാജ്യത്തൊരു തെരഞ്ഞെടുപ്പു വേണ്ടിവരില്ലെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. താനൊരു സന്യാസിയായതിനാല്‍ ഭാവി കാര്യങ്ങള്‍ കാണാന്‍ സാധിക്കും. ഈ തിരഞ്ഞെടുപ്പ് രാജ്യത്ത് നടക്കുന്ന അവസാനത്തേതാകുമെന്നുമാണ് സാക്ഷിയുടെ വിവാദ പ്രവചനം. ഉന്നാവോ മണ്ഡലത്തിലെ തെരഞ്ഞെുടുപ്പ് യോഗത്തിനിടെയാണ് സാക്ഷി മഹാരാജ് വിചിത്ര വാദവുമായി രംഗത്തെത്തിയത്.
2024 മുതല്‍ക്ക് നമുക്ക് തെരഞ്ഞെടുപ്പ് നേരിടേണ്ട ആവശ്യം വരില്ലെന്നായിരുന്നു എംപിയുടെ പ്രസ്താവന.
എന്നാല്‍ സാക്ഷിയെ തള്ളാനും കൊള്ളാനുമാകാതിരിക്കുകയാണ് ബി.ജെ.പി. സാക്ഷി മഹാരാജിന്റെ വാക്കുകള്‍ ഗൗരവപരമായി എടുക്കേണ്ടതില്ലെന്നാണ് ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയത്.
ഇത്തവണ തനിക്ക് സീറ്റുണ്ടാകില്ലെന്ന് ഏറെക്കുറേ ഉറപ്പായി കഴിഞ്ഞ സാക്ഷി മഹാരാജ് ബി.ജെ.പിയെ ഭീഷണിപ്പെടുത്തി സീറ്റുനേടാനുള്ള കളികളും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം
തനിക്ക് സീറ്റു നല്‍കിയില്ലെങ്കില്‍ ബി.ജെ.പി കനത്ത വില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ വിടുവായത്തം. മോദിയുടെ കീഴില്‍ രാജ്യം മെച്ചപ്പെട്ടെന്നവകാശപ്പെട്ട സാക്ഷി മോദിക്കെതിരെ എസ്പി ബിഎസ്പി സഖ്യം പ്രിയങ്ക ഗാന്ധിയെ വരെ രംഗത്ത് കൊണ്ട് വന്നുവെങ്കിലും, ഇതൊന്നും മോദിയുടെ വിജയത്തിന് തടസമാകില്ലെന്നും അവകാശപ്പെടുന്നു.
ഉന്നാവോ മണ്ഡലത്തില്‍ തന്നെ ബി.ജെ.പി സീറ്റ് നല്‍കുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."