HOME
DETAILS

ആ നിമിഷം എന്നെ പിന്നോട്ട് വലിച്ചതാര്?

  
backup
March 17 2019 | 00:03 AM

newzealand-attack-survior-talk-spm-today-articles-17-03-2019

ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളിലൊന്നാണ് ന്യൂസിലന്‍ഡ്. ഈ രാജ്യത്തു നടന്ന ഭീകരാക്രമണത്തില്‍ നിന്നും ഞങ്ങള്‍ ആരും ഇപ്പോഴും മുക്തരായിട്ടില്ല. എനിക്കറിയില്ല, ആ നിമിഷം എന്നെ പിന്നോട്ട് വലിച്ചത് ആരാണെന്ന്. ആ സമയം പള്ളിയിലേക്കു പോയ ബംഗ്ലാദേശ് സ്വദേശിയുടെ കൂടെ പള്ളിയിലേക്കു പോയിരുന്നെങ്കില്‍ ഞാന്‍ ഒരു പക്ഷേ ഇപ്പോള്‍ ജീവിച്ചിരിക്കുമായിരുന്നില്ല. ആദ്യമായി ഞാന്‍ ദൈവത്തിനു നന്ദി പറയുകയാണ്. അതില്‍ നിന്നു രക്ഷപ്പെട്ട വ്യക്തി എന്ന നിലയില്‍ എന്നെ പലരും വിളിച്ചുകൊണ്ടിരിക്കുന്നു. ആസ്‌ത്രേലിയന്‍ ചാനല്‍ വന്നു എന്റെ വിഡിയോ പകര്‍ത്തുകയും കര്യങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു. ഇന്നു സ്‌കാര്‍ഫ് ധരിച്ചു പുറത്തിറങ്ങിയ എന്റെ ഭാര്യയെ സ്വദേശികളായ ചിലര്‍ വന്നു കെട്ടിപ്പിടിച്ചു സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. മൂവാറ്റുപുഴയാണ് എന്റെ സ്വദേശം. 49 മനുഷ്യജീവനുകള്‍ പിടഞ്ഞു മരിച്ച ആ ദുരന്തം എന്റെ കണ്ണുകളിലും കാതുകളിലും ഇപ്പോഴുമുണ്ട്. ആ ഭീതിയുടെ മുരള്‍ച്ച മാറുന്നില്ല. ആ നിമിഷം എനിക്ക് ഓര്‍ക്കാനും കഴിയുന്നില്ല.


വെള്ളിയാഴ്ച ദിവസം ഉച്ചയക്ക് ഒന്നര മണി. വിശ്വാസികള്‍ പലരും നേരത്തെ പള്ളിയില്‍ എത്തിയിട്ടുണ്ട്. ജുമുഅ നിസ്‌കാരത്തിനുള്ള തയാറെടുപ്പുകള്‍ പള്ളിയില്‍ ആരംഭിക്കുകയാണ്. ഞാനും എന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന സുഹൃത്തും അപ്പോഴാണ് പള്ളിയിലെത്തിയത്. സുഹൃത്ത് വേഗം വുളു എടുത്ത് പള്ളിക്കകത്തേക്കു കയറി. എനിക്കപ്പോള്‍ പെട്ടെന്നൊരു ഫോണ്‍കോള്‍ വന്നതിനാല്‍ ഫോണില്‍ സംസാരിക്കാനായി ഞാന്‍ പുറത്തേക്കിറങ്ങി. പുറത്ത് നിന്ന് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കേയായിരുന്നു, പെട്ടെന്നാണ് പടക്കം പൊട്ടുന്നതുപോലൊരു ശബ്ദം കേട്ടത്. ആദ്യമെനിക്കു മനസ്സിലായില്ല. പിന്നെ തിരിഞ്ഞു നോക്കുമ്പോഴാണ് ഒരാള്‍ വെടിവച്ച്, വെടിവച്ച് പള്ളിക്കകത്തേക്ക് ഓടിക്കയറുന്നത് കണ്ടത്. കൊലയാളി അകത്തേക്കു വരുമ്പോള്‍ ഞാനാ സൈഡില്‍ നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അയാളെന്നെ കാണാതിരുന്നതുകൊണ്ടു മാത്രമാണ് ഞാന്‍ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.
ആരൊക്കെയോ അവിടെ പള്ളിക്കു പുറത്തുതന്നെ വെടിയേറ്റു വീണു. പലരും പിടഞ്ഞു മരിച്ചു. പള്ളിക്കകത്തുനിന്നും തുരുതുരാ വെടിയൊച്ചകള്‍ കേട്ടു. ഇതോടെ ഭയന്നു വിറച്ച ഞാനും അവിടെ നിന്നില്ല, ഓടി ഒളിച്ചു. പള്ളിക്കകത്തു നിന്ന് കൊലയാളി വെളിയിലേക്കു വന്നും വെടിവയ്ക്കുന്ന ശബ്ദം കേട്ടു കൊണ്ടിരുന്നു. എന്റെ സുഹൃത്തിനെന്തു സംഭവിച്ചു എന്നറിയാന്‍ എനിക്കാകാംക്ഷയായി. പിന്നീടറിഞ്ഞു. അവനും പുറത്തു കടന്നു മതില്‍ ചാടി രക്ഷപ്പെട്ടുവെന്ന്. പലരും മരിച്ചു. എല്ലാവരേയും തിരിച്ചറിഞ്ഞിട്ടില്ല. ഇന്ത്യക്കാരുമുണ്ടാവാം. മലയാളിയായ കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സി മരിച്ചെന്നാണ് വിവരം. അവള്‍ ഇവിടെ വിദ്യാര്‍ഥിയാണ്. ഭര്‍ത്താവ് ഇവിടെ തന്നെ ജോലി ചെയ്യുന്നുമുണ്ട്. ആദ്യം അവള്‍ മരിച്ചെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. പിന്നെ അവളുടെ ടൂത്ത് ബ്രഷ് എടുത്തു പരിശോധന നടത്തുകയായിരുന്നു.


ആഗ്ലീ പാര്‍ക്കിന്റെ എതിര്‍വശത്താണ് ഈ പള്ളിയുള്ളത്. ന്യൂസിലന്‍ഡിലെ പ്രധാനപ്പെട്ട മൂന്നാമത്തെ സിറ്റിയാണ് ക്രൈസ്റ്റ് ചര്‍ച്ച്. ഏറ്റവും അധികം ആളുകള്‍ നിസ്‌കാരത്തിനു വരുന്ന പള്ളിയുമാണിത്. പള്ളിയും ഈ പ്രദേശവും ഇന്നും പൂര്‍ണമായും സുരക്ഷാ വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണ്. ആരൊക്കെയാണ് മരിച്ചതെന്നു ഇപ്പോഴും കൃത്യമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം വെടിയേറ്റവരുടെ ശരീരം മുഴുവനും ഛിന്നഭിന്നമായിരിക്കുന്നു. പലരേയും തിരിച്ചറിയാന്‍ കഴിയുന്നില്ല. നമ്മുടെ കേരളം പോലെയല്ല ഇവിടെ. മൃതശരീരങ്ങള്‍ നീക്കാന്‍ കൂടുതല്‍ സമയമെടുക്കും. ആ ബോഡികളെല്ലാം ഇപ്പോള്‍ പള്ളിയില്‍ തന്നെയാണ്. അവിടെ നിന്നും നീക്കിയിട്ടില്ല. ശരീര ഭാഗങ്ങള്‍ ആരുടേതാണെന്നു പോലും ഇപ്പോഴും തിരിച്ചറിയാന്‍ കഴിയുന്നില്ല. അക്രമി പള്ളിയിലേക്കു വെടിവച്ചു കൊണ്ടാണ് കടന്നു വന്നത്. വെടിയേറ്റു പലരും വീണതോടെ അവിടെയുള്ളവരെല്ലാം മരിച്ചത്‌പോലെ താഴെ കിടന്നുകളയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അയാള്‍ എല്ലാവരേയും ഒന്നുകൂടി വെടിവച്ചു മരണം ഉറപ്പു വരുത്തുകയായിരുന്നു. അതിനാല്‍ ചിലര്‍ക്ക് ഒന്നിലധികം തവണ വെടിയേറ്റിട്ടുണ്ട്.
എന്റെ കൂടെയാണ് ബംഗ്ലാദേശിയായ ശൈഖ് ഹസന്‍ പള്ളിയിലേക്കു കയറിയത്. ഉടനെ തന്നെ അക്രമം തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിലേക്കു വെടിയേറ്റ വിശ്വാസികള്‍ മരിച്ചു വീഴാന്‍ തുടങ്ങി. ഇവര്‍ക്കിടയിലായതിനാല്‍ ശൈഖിനു കാര്യമായി വെടിയേറ്റില്ല. അക്രമി വെടിവയ്പ് അവസാനിപ്പിച്ചു രണ്ടാം തോക്കിനായി പോയപ്പോള്‍ ശൈഖ് കരുതിയത് അക്രമം നിര്‍ത്തിയെന്നാണ്. എന്നാല്‍ വീണ്ടും തോക്കുമായി വരുമ്പോള്‍ ശൈഖ് വെള്ളത്തിനായി യാചിക്കുകയായിരുന്നു. വെള്ളം നല്‍കാന്‍ ചിലര്‍ വന്നപ്പോഴേക്കും രണ്ടാമത്തെ റൗണ്ട് അക്രമം തുടങ്ങിയിരുന്നു. ഇതു കണ്ടു കിടന്നു കളഞ്ഞ ശൈഖിനു നേരെ അക്രമി വീണ്ടും വെടിവച്ചു. പക്ഷേ അദ്ദേഹത്തിന്റെ തോളിനു മാത്രമാണ് വെടിയേറ്റത്. അതിനാല്‍ ശൈഖിനു ജീവിതത്തിലേക്കു തിരിച്ചു വരാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ പലരും ഇന്നില്ല.


പലരും എന്നെ വിളിച്ചു ചോദിക്കുന്നു ഇവിടെ ക്രിക്കറ്റ് നടക്കുകയല്ലേ. ബംഗ്ലാദേശ് കളിക്കാരൊക്കെ ഇല്ലേ. സുരക്ഷ ഉണ്ടാവില്ലേയെന്ന്. ഇവിടെ ഇങ്ങനെയാണ്. സമാധാനമുള്ള നാടാണ്. അക്രമവും വെടിവയ്പും ഉണ്ടാകാറില്ല. കളിക്കാരൊക്കെ പള്ളിയില്‍ വരുന്നതും പോവുന്നതും നാട്ടുകാരുടെ അരികിലൂടെയാണ്. അതു കൊണ്ട് തന്നെയാണ്. ഇയാളെ വെടിവച്ചു കൊല്ലാന്‍ ആ സമയം ആര്‍ക്കും കഴിയാതെ പോയത്. നിസ്‌കരാത്തിനു നേതൃത്വം നല്‍കുന്ന ഇമാം ജമാല്‍ രക്ഷപ്പെട്ടിട്ടുണ്ട്. രണ്ടു പള്ളിയിലും അക്രമം നടത്തിത് ഒരേ കൊലയാളി തന്നെയാണെന്നാണ് വിവരം. 2018 ഡിസംബറിലാണ് അദ്ദേഹം തോക്കു വാങ്ങിയതെന്ന് ഇവിടത്തെ ഒരു ചാനലില്‍ കണ്ടിരുന്നു. ഹാഷ് ബഡ് എന്ന ഏറ്റവും അധികം ആളുകള്‍ നിസ്‌കരിക്കാന്‍ വരുന്ന സ്ഥലത്തെ പള്ളിയിലാണ് ഇദ്ദേഹം ആദ്യം അക്രമം നടത്താന്‍ ഉദ്ദേശിച്ചത്. പിന്നീട് ക്രൈസ്റ്റ് ചര്‍ച്ചിലേക്കു മാറ്റിയതാണത്രെ. ഞാന്‍ ഇവിടെ എത്തിയിട്ടും അഞ്ചു വര്‍ഷമായി. ഹോണ്‍ ബി എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഞങ്ങളെ ഏറ്റവും അധികം സഹായിക്കുന്നതും സാന്ത്വനിപ്പിക്കുന്നതും ഈ നാട്ടുകാരാണ്. അവരാണ് ഇന്നു ഞങ്ങള്‍ക്കൊപ്പമുള്ളത്. അക്രമിയെ വെറുക്കുമ്പോഴും നല്ല ഈ നാട്ടുകാരെ വെറുക്കരുത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‍കോഴിക്കോട് സ്കൂൾ വാൻ മറിഞ്ഞ് അപകടം

latest
  •  19 days ago
No Image

സഊദിയിൽ വീണ്ടും മഴ; റെഡ് അലർട്ട് 4 ദിവസത്തേക്ക്

Saudi-arabia
  •  19 days ago
No Image

സിക്സറടിച്ച് കങ്കാരുപ്പടയെ മാത്രമല്ല, ചരിത്രവും കീഴടക്കി; ഇന്ത്യൻ ക്രിക്കറ്റിൽ മൂന്നാമനായി രാഹുൽ

Cricket
  •  19 days ago
No Image

ഓസ്‌ട്രേലിയക്കെതിരെ സമ്മർദങ്ങളെ ഇല്ലാതാക്കിയത് ആ ഒറ്റ വഴിയിലൂടെയാണ്: കോഹ്‌ലി

Cricket
  •  19 days ago
No Image

അനുമതിയില്ലാതെ മരുന്ന് നിർമാണവും വിതരണവും; റിയാദിൽ ഫാക്ടറിക്ക് 14.5 ലക്ഷം റിയാൽ പിഴ

Saudi-arabia
  •  19 days ago
No Image

കണ്ണൂർ വനിതാ ജയിലിന് മുകളിലൂടെ അജ്ഞാത ഡ്രോൺ; ടൗൺ പൊലീസ് കേസെടുത്തു

Kerala
  •  19 days ago
No Image

വിവാഹിതയായ സ്ത്രീ സുഹൃത്തിൻ്റെ ഭീഷണി; വീഡിയോ റെക്കോർഡ് ചെയ്ത് യുവാവിന്റെ ആത്മഹത്യ

National
  •  19 days ago
No Image

അനധിക്യത വിലവർധനക്ക് വലിയ വില നൽകേണ്ടി വരുമെന്ന്; ബഹറൈൻ വാണിജ്യ, വ്യവസായ മന്ത്രി

bahrain
  •  19 days ago
No Image

കെഎസ്ആർടിസിയിൽ വൻ മാറ്റങ്ങൾ; ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രതീക്ഷകളും പുതിയ ബസുകളുടെ വരവും

Kerala
  •  19 days ago
No Image

ഫുട്ബോളിലെ അദ്ദേഹത്തിന്റെ ആ കഴിവ് സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു: ഹാലണ്ട്

Football
  •  19 days ago