HOME
DETAILS

കൊവിഡ്-19: സഊദിയിൽ വീണ്ടും മലയാളി മരണം, കിഴക്കൻ സഊദിയിലെ ജുബൈലിലാണ് കൊല്ലം സ്വദേശി മരണപ്പെട്ടത്

  
backup
May 23 2020 | 10:05 AM

keralite-covid-death-in-saudi-jubail0-2020

     ദമാം: സഊദിയിൽ കോവിഡ് ബാധയേറ്റ് ഒരു മലയാളി കൂടി മരണപ്പെട്ടു. കൊല്ലം കിളികൊല്ലൂർ സ്വദേശി സാം ഫെർണാണ്ടസ് (55) ആണ് മരണപ്പെട്ടത്. കിഴക്കൻ സഊദിയിലെ ജുബൈലിൽ ജനറൽ ആശുപത്രിയിൽ ഏതാനും  ദിവസങ്ങളായി കൊവിഡ് വൈറസ് ബാധയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. രണ്ടു തവണ നടത്തിയ കൊവിഡ് പരിശോധനയിലും നെഗറ്റിവ് ആയിരുന്നു ഫലം. പിന്നീട് നടത്തിയ പരിശോധനയിലാണ് പോസിറ്റിവ് സ്ഥിരീകരിച്ചത്. പതിനാല് വർഷത്തോളമായി ഇവിടെയുള്ള സാം ഫെർണാണ്ടസ് ആർബി ഹിൽട്ടൺ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ജോസഫൈൻ. മക്കൾ: രേഷ്‌മ, ഡെയ്‌സി. മുവാസാത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹത്തിന്റെ തുടർ നടപടികൾ കെഎംസിസി നേതാവ് ഉസ്മാൻ ഒട്ടുമ്മൽ, കമ്പനി പ്രതിനിധി ബൈജു ശങ്കരൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന് വരുന്നു. 

    വെള്ളിയാഴ്ച കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശി പാലക്കോട്ട് ഹൗസില്‍ അബ്ദുല്‍ അസീസ് പി.വി (52) ജുബൈലിൽ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ മരണവാർത്ത പുറത്ത് വന്നതിനു പിന്നാലെയാണ് സാം ഫെർണാണ്ടസിന്റെ വാർത്തയും പുറത്തു വന്നത്. തൊട്ടടുത്ത ദിവസങ്ങളിലായി ജുബൈലിൽ രണ്ടു മലയാളികൾ കൊവിഡ് ബാധിച്ചു മരിച്ചത് ഏവരിലും ഞെട്ടലുളവാക്കിയിട്ടുണ്ട്. 

ഇതുവരെ മരിച്ച മലയാളികള്‍: മദീനയില്‍ കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്നാസ് (29), റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41), റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍, മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ്‌ ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ (57), അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51), ജിദ്ദയില്‍ മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സൻ (56), മദീനയില്‍ മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59),

     മക്കയില്‍ മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46), റിയാദില്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടി (43), ദമ്മാമില്‍ മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുവദേവന്‍ (52), ദമാമിൽ എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കാമറ്റത്തില്‍ കുഞ്ഞപ്പന്‍ ബെന്നി (53), റിയാദില്‍ തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശി പട്ടിയാമ്പുള്ളി ബാലന്‍ ഭാസി (60), റിയാദില്‍ കൊല്ലം ജില്ലയിലെ അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍പിള്ള (61),  റിയാദില്‍ കണ്ണൂര്‍ മൊഴപ്പിലങ്ങാട് സ്വദേശി കാരിയന്‍കണ്ടി ഇസ്മായീല്‍ (54),  

      ദമാമിൽ കാസർഗോഡ് കുമ്പള സ്വദേശി മൊയ്തീന്‍ കുട്ടി അരിക്കാടി (59), റിയാദില്‍ നഴ്സായ ഓള്‍ഡ് സനയ്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന കൊല്ലം എഴുകോണ്‍ സ്വദേശിനി ലാലി തോമസ് പണിക്കര്‍ (53), ജുബൈലിൽ കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശി പാലക്കോട്ട് ഹൗസില്‍ അബ്ദുല്‍ അസീസ് പി.വി (52) എന്നിവരാണ് ഇതുവരെ സഊദിയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago