ആഘോഷങ്ങള്‍ക്ക് അനുമതി നല്കുന്നതില് വിവേചനം
പാവറട്ടി: വെടിക്കെട്ട് നടത്താന്‍ തൃശൂര്‍ പൂരത്തിനും പാവറട്ടി പള്ളി തിരുനാളിനും വ്യത്യസ്ഥ നിയമത്തിനെതിരേ കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ പാവറട്ടി മേഖലാ കമ്മിറ്റി ശക്തമായ പ്രക്ഷോഭത്തിലേക്ക്. തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്തുന്ന ഗ്രൗണ്ടിന് തൊട്ടടുത്ത് ആശുപത്രി,
സ്കൂള്‍, പെട്രോള്‍പമ്പ് തുടങ്ങിയവ ചുറ്റുപാടുമുണ്ടായിട്ടും വെടിക്കെട്ടിന് അനുമതി നല്‍കുകയും എന്നാല്‍ അത്ര തന്നെ തടസ്സങ്ങളില്ലാത്ത പാവറട്ടി പള്ളി തിരുനാളിന് അനുമതി നല്‍കാതിരിക്കുകയും ചെയ്ത കേന്ദ്ര - സംസ്ഥാന ഉദ്യോഗസ്ഥ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം ആരംഭിക്കുന്നത്. തൃശൂര്‍ പൂരം കഴിഞ്ഞാല്‍ ജില്ലയില്‍ തൊട്ടടുത്ത ദിവസം നടക്കുന്ന ഏറ്റവും വലിയ ആഘോഷമാണ് പാവറട്ടി തിരുനാള്‍.
പാവറട്ടി തിരുനാള്‍ വെടിക്കെട്ട് പ്രശസ്തമായതിനാല്‍ ആയിരങ്ങളാണ് കാണികളായെത്താറ്. കരാറു കാര്‍ വെടിക്കെട്ട് നടത്തുന്നതിന് കുറച്ച് മുമ്പ് മാത്രം വെടിക്കോപ്പുകള്‍ കൊണ്ടുവരികയാണ് പാവറട്ടി തിരുനാളിന് ചെയ്യുന്നത്. ഇത്രയും ശ്രദ്ധയോടെ ചെയ്യുന്നതായിട്ടും പാവറട്ടി തിരുനാളിന് അനുമതി ലഭിച്ചില്ലെങ്കില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒന്നിച്ച് പ്രക്ഷോഭത്തിനിറങ്ങാനാണ് മേഖലാ കമ്മിറ്റിയുടെ തീരുമാനം. 20 ന് കലക്ടറുടെ ചേമ്പറില്‍ നടക്കുന്ന യോഗത്തിലും തീരുമാനമായില്ലെങ്കില്‍ പിറ്റെ ദിവസം മുതല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള ഫെസ്റ്റിവെല്‍ കോര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി മെമ്പര്‍ കെ.എഫ് ലാന്സന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."