സ്കൂളിന് സമീപത്തെ കോണ്‍ക്രീറ്റ് റോഡ് തകര്‍ന്നു: വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ഭീതിയില്‍
ചങ്ങനാശേരി: സ്കൂളിന് സമീപത്തെ കോണ്‍ക്രീറ്റ് റോഡ് തകര്‍ന്നു വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ഭീതിയില്‍. തൃക്കൊടിത്താനം വിബിയുപി സ്കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളുമാണ് ഭീതിയില്‍ കഴിയുന്നത്.
ഇപ്പോള്‍ കുട്ടികള്‍ മൈതാനത്ത് കളിക്കുന്നത് ജീവന് പണയംവച്ചാണ്. മൈതാത്തിന് സൈഡില്‍ക്കൂടിയുള്ള കോണ്‍ക്രീറ്റ് റോഡ് തകര്‍ന്നിട്ട് മാസങ്ങളായി. പത്തടിയോളം ഉയരത്തിലുള്ള കോണ്‍ക്രീറ്റ് റോഡിന്റെ അടിയിലെ മണ്ണ് ഒലിച്ചു പോയിരിക്കുകയാണ്. കുന്നുപുറത്ത് നിന്നും മുക്കാട്ടുപടിയിലേയ്ക്കുള്ള എളുപ്പവഴിയാണിത്. ഈ കുന്നിന് മുകളില്‍ താമസിക്കുന്ന നൂറുവീട്ടുകാര്ക്കുള്ള സഞ്ചാര മാര്‍ഗ്ഗവും ഇതാണ്. ഈ റഓഡിലൂടെ ഓട്ടോറിക്ഷയും ജീപ്പും ഒക്കെ നേരത്തെ പോയിരുന്നു. ഇപ്പോള്‍ വാഹനങ്ങള്‍ക്ക് പോകാനാവാത്ത അവസ്ഥയാണ്.കുട്ടികള്‍ മൈതാനത്ത് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ കുന്നിടിഞ്ഞു വീണാല്‍ വന്‍ ദുരന്തമായിരിക്കും ഫലം. സ്കൂളധികൃതര്‍ ഇത് മനസ്സിലാക്കി കുട്ടികളെ മൈതാനത്തേയ്ക്ക് കടത്തി വിടാതിരിക്കുകയാണ്. സ്കൂള്‍ കായികമേളയും മറ്റും നടത്താന്‍ സ്കൂളധികൃതര്‍ക്ക് മറ്റ് സ്ഥലം ആശ്രയിക്കേണ്ട ഗതികേടു കൂടിയുണ്ട്. എത്രയും വേഗം കോണ്‍ക്രീറ്റ് റോഡിന് സംരക്ഷഭിത്തി കെട്ടി അപകട സാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷകര്‍ത്താക്കളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."