റോഷന്‍ ആന്‍ഡ്രൂസിന് ജാമ്യം ലഭിച്ചതില്‍ ആശങ്കയെന്ന് ആല്‍വിന്‍ ആന്റണി
കൊച്ചി: സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് ഇടക്കാല ജാമ്യം ലഭിച്ചതില്‍ ആശങ്കയുണ്ടെന്ന് നിര്‍മാതാവ് ആല്‍വിന്‍ ആന്റണി. തന്നെയും കുടുംബത്തെയും ആക്രമിച്ചവര്‍ പുറത്ത് നില്‍ക്കുമ്പോള്‍ മനഃസമാധാനത്തോടെ ജീവിക്കുവാന്‍ സാധിക്കുന്നില്ലെന്നും തങ്ങള്‍ക്ക് എന്ത് സംഭവിച്ചാലും റോഷന്‍ ആന്‍ഡ്രൂസിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇത് തന്റെ മരണമൊഴി ആയി കണക്കാക്കണമെന്നും ആല്‍വിന്‍ ആന്റണി പറഞ്ഞു.
റോഷന്‍ ആന്‍ഡ്രൂസിന്റെ അസിസ്റ്റന്റായി ജോലി നോക്കുകയായിരുന്ന തന്റെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി, മറ്റൊരു അസിസ്റ്റന്റ് ഡയരക്ടറായിരുന്ന പെണ്‍കുട്ടിയുമായുള്ള മകന്റെ സൗഹൃദമാണ് റോഷനെ ചൊടിപ്പിച്ചത്. ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് പലതവണ ഭീഷണിപ്പെടുത്തി. ഒടുവിലാണ് കഴിഞ്ഞ 15ന് അര്‍ധരാത്രി ഒരു സംഘം ആളുകളുമായി റോഷനും സുഹൃത്ത് നവാസും പനമ്പള്ളിനഗറിലെ വീട്ടിലെത്തി ഭാര്യയെയും 12 വയസുള്ള മകളെയും ആക്രമിച്ചതെന്നും ആല്‍വിന്‍ പറഞ്ഞു. കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
ഒത്തുതീര്‍പ്പിന് തയാറാകാത്തതിനാല്‍ മകനെതിരേ പെണ്‍കുട്ടിയെക്കൊണ്ട് കള്ളക്കേസ് നല്‍കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ആല്‍വിന്‍ ആന്റണി ആരോപിച്ചു. ആല്‍വിന്‍ ആന്റണിയുടെ ഭാര്യ ഏഞ്ചലീനയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."