ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബി.സി.സി.ഐ ഐസൊലേഷന്‍ ക്യാംപ് ഒരുക്കും
മുംബൈ: ജൂണ്‍ അവസാനത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തി ബി.സി.സി.ഐ ഐസൊലേഷന്‍ ക്യാംപ് ഒരുക്കാന്‍ ശ്രമം നടത്തുന്നുണ്ടെണ്ടന്ന് ബി.സി.സി.ഐ പ്രസിഡന്റ് അരുണ്‍ ധുമാല്‍. നിലവില്‍ ബി.സി.സി.ഐയുമായി കരാര്‍ ഉള്ള താരങ്ങളെ ഉള്‍പ്പെടുത്തി ക്യാംപ് നടത്താനാണ് ബി.സി.സി.ഐ ശ്രമിക്കുന്നത്.
ക്രിക്കറ്റ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി മത്സരം നടത്താന്‍ പറ്റുന്ന വേദികള്‍ കണ്ടെ@ത്താനുള്ള ശ്രമവും ബി.സി.സി.ഐ നടത്തുന്നു@ണ്ട്. ബംഗളൂരുവിലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമി അടക്കം നിരവധി വേദികള്‍ ബി.സി.സി.ഐ പരിഗണിക്കുന്നു@ണ്ട്. രാജ്യത്ത് നിലവിലുള്ള യാത്രാവിലക്കുകള്‍ അവസാനിച്ചാല്‍ ക്യാംപ് നടത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബി.സി.സി.ഐ.
കഴിഞ്ഞ മാര്‍ച്ചില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ഇന്ത്യ അവസാനമായി കളിച്ചത്. തുടര്‍ന്ന് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര ആദ്യ മത്സരം മഴ കാരണം ഉപേക്ഷിക്കുകയും തുടര്‍ന്ന് കൊവിഡ് പടര്‍ന്നതോടെ പരമ്പര മുഴുവന്‍ ഉപേക്ഷിക്കുകയുമായിരുന്നു. ടി20 ലോകകപ്പ്, ആസ്ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര എന്നിവയാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ള പ്രധാന മത്സരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."