പ്ലാവിന്റെ ശിഖരം ഒടിഞ്ഞുവീണ് കാര്‍ തകര്‍ന്നു
നെടുങ്കണ്ടം: പ്ലാവിന്റെ വന്‍ശിഖരം വാഹനങ്ങളുടെ മുകളിലേക്ക് ഒടിഞ്ഞുവീണു. തലനാരിഴയ്ക്കാണ് അപകടം വഴിമാറിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.50നു നെടുങ്കണ്ടം കിഴക്കേക്കവല പഞ്ചായത്തുപടിക്ക് സമീപം ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലാണ് അപകടം. മരത്തിന്റെ ശിഖരം സമീപത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ മുകളിലേക്കാണ് വീണത്.
മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്ത ഏലയ്ക്കാ ലേല കേന്ദ്രം ജീവനക്കാരന്‍ അയ്യൂബിന്റെ കാര്‍ ഭാഗികമായി തകര്‍ന്നു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്കും, ബൈക്കിനും, കാറിനും കേടുപാടുകള്‍ സംഭവിച്ചു. പ്ലാവിലെ ചക്കകളുടെ ഭാരത്തെ തുടര്‍ന്നാണ് ശിഖരമൊടിഞ്ഞത്.
കഴിഞ്ഞയാഴ്ച രാത്രിയില്‍ മരത്തിന്റെ മറ്റൊരുശിഖരം ഒടിഞ്ഞുവീണിരുന്നു. ഇതേ തുടര്‍ന്ന് സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ അപകടവസ്ഥയിലായ മരത്തിന്റെ ശിഖരം വെട്ടിമാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ റവന്യൂവിഭാഗവും സ്വകാര്യ വ്യക്തിയും തമ്മില്‍ സ്ഥലത്തെച്ചൊല്ലി തര്‍ക്കം നിലില്‍ക്കുന്നതിനാല്‍ മരശിഖരം മുറിച്ച് മാറ്റാന്‍ പഞ്ചായത്ത് അധികൃതര്‍ വിസമ്മതിച്ചു.
ഇതേ തുടര്‍ന്ന് റവന്യു വിഭാഗത്തിനു പരാതി നല്‍കാനിരിക്കെയാണ് അപകടം.
പഞ്ചായത്ത് പ്രസിഡന്റ് എസ് ജഞാനസുന്ദരം, മെമ്പര്‍ ഷിഹാബുദീന്‍ എന്നിവര്‍ സ്ഥലത്തെത്തി . ഫയര്‍ഫോഴ്‌സ് സംഘമാണ് വാഹനങ്ങളുടെ മുകളില്‍ വീണ് കിടന്ന മരം മുറിച്ച് നീക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."