2017ലെ ഏറ്റവും മികച്ച 22 ടെക് സിറ്റികള്‍..
ആസ്റ്റിന്‍, സാന്‍ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക് ഇവ ഈ വര്‍ഷത്തെ ഏറ്റവും മികച്ച 22 സിറ്റികളുടെ പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളവയാണ്. അമേരിക്കയിലെ ഈ മൂന്നു നഗരങ്ങള്‍ക്ക് ശേഷം നാലും അഞ്ചും സ്ഥാനങ്ങളില്‍ ബ്രിട്ടണിലെ ലണ്ടനും നെതര്‍ലാന്‍ഡിലെ ആംസ്റ്റര്‍ഡാമുമാണ് യഥാക്രമം. സാവില്‍സ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സര്‍വേയിലാണ് ലോകത്തിലെ ഏറ്റവും മികച്ച ഈ വര്‍ഷത്തെ ടെക് സിറ്റികളെ പരിചയപ്പെടുത്തന്നത്.
ഇന്ത്യക്കാരായ നമുക്കും സന്തോഷിക്കാന്‍ വകയുണ്ട്. നമ്മുടെ ബംഗളൂരുവും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ബ്യൂണസ് അയേഴ്‌സിന്റെയും കേപ്ടൗണിന്റെയും മുമ്പിലായി പട്ടികയില്‍ 20ാം സ്ഥാനത്താണ് നമ്മുടെ ബംഗളൂരു.
1. നഗരങ്ങളിലെ ഇന്‍വെസ്റ്റ്‌മെന്റ്, ബിസിനസിന്റെ വ്യാപ്തിയും തുടങ്ങാനുള്ള വഴികളും, മാന്‍ പവര്‍, ആ രാജ്യത്തെ നികുതിയും സമ്പ്രദായവും.
2. സിറ്റി സാങ്കേതികയില്‍ കൈവരിച്ചിരിക്കുന്ന അളവ്, ടെക്‌നോളജി ഇന്‍ഫ്രാസ്‌ട്രെക്ചര്‍
3. നാഗരിക ജീവതത്തിന്റെ ആരോഗ്യവും ജീവിത ചിലവുകളും
4. വിദ്യഭ്യാസം, കഴിവ്, നഗരത്തിലേക്ക് മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള വരവ്, യുവത്വം
5. നഗരത്തില്‍ ഒരു വാണിജ്യസംരഭം തുടങ്ങാന്‍ ആവശ്യമായവയുടെ ലഭ്യത, തൊഴിലാളിക്ക് താമസിക്കാനാവശ്യമായ ചെലവുകള്‍.
ഈ മാനദണ്ഡമനുസരിച്ചാണ് ഇവര്‍ ലോകത്തിലെ ഏറ്റവും മികച്ച ടെക് സിറ്റികളെ തെരഞ്ഞെടുത്ത്.
ലോകത്തെ ഏറ്റവും മികച്ച 22 ടെക് സിറ്റികള്‍...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."