മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് കൊലക്കേസ് പ്രതിയും: ആരോപണവുമായി ബി.ജെ.പി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹത്തില്‍ കൊലക്കേസ് പ്രതി പങ്കെടുത്തതായി ബി.ജെ.പിയുടെ ആരോപണം.
ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന വിവാഹ ചടങ്ങിലാണ് നിലവില്‍ കൊലക്കേസ് പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന പ്രതി മുഹമ്മദ് ഹാഷിം പങ്കെടുത്തതെന്നാണ് ആരോപണം.
സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. വിവാഹ ഫോട്ടോയില്‍ ഇദ്ദേഹം നില്‍ക്കുന്ന ചാത്രവും സന്ദീപ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയായ മുഹമ്മദ് ഹാഷിം ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. ഇപ്പോള്‍ ഇയാള്‍ പരോളിലിറങ്ങിയിരിക്കുകയാണ്.
അതേ സമയം സംഭവത്തില്‍ മുഹമ്മദ് ഹാഷിം തന്നെ പ്രതികരണവുമായി എത്തിയിട്ടുണ്ട്. താന്‍ വരന്‍ മുഹമ്മദ് റിയാസിന്റെ ബന്ധുവാണെന്നും റിയാസ് തന്റെ പിതൃ സഹോദരന്റെ മകനാണെന്നും പരോള്‍ വ്യവസ്ഥകള്‍ പാലിച്ചാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ഫേസ്ബുക്ക് കുറിപ്പ്
ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തത് നിലവില്‍ കൊലക്കേസ് പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന പ്രതി മുഹമ്മദ് ഹാഷിം ആണോ ? മുഖ്യമന്ത്രി മറുപടി പറയണം. പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയാണോ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്?
തൃശ്ശൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഒറ്റപ്പിലാവ് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി മുഹമ്മദ് ഹാഷിം ക്ലിഫ് ഹൗസില്‍ നടന്ന മുഖ്യമന്ത്രിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ സംബന്ധിച്ചുവോ?
കൊലക്കേസ് പ്രതി പരോളിലിറങ്ങി മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചടങ്ങില്‍ ഔദ്യോഗിക വസതിയിലെത്തി സംബന്ധിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കിയാല്‍ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."