തോട്ടം ഉടമകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പാക്കേജ് തൊഴിലാളികള്‍ക്കും ഗുണകരമാവണമെന്ന്
ചുണ്ടേല്‍: തോട്ടം പ്രതിസന്ധിയുടെ പേരില്‍ തോട്ടം ഉടമകള്‍ക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച പാക്കേജ് തോട്ടം തൊഴിലാളികള്‍ക്കും ഗുണകരമാവണമെന്ന് ചുണ്ടേല്‍ എസ്റ്റേറ്റ് എച്ച്.എം.എസ് യൂനിറ്റ് രൂപീകരണയോഗം തോട്ടം ഉടമകളോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.
കാലങ്ങളിലായി നിലനിന്നിരുന്ന തോട്ടം നികുതി ഒഴിവാക്കിയതും കാര്‍ഷിക ആധായ നികുതി മരവിപ്പിച്ചതും തോട്ടങ്ങളിലെ റബര്‍ മരങ്ങള്‍ ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിക്കുമ്പോള്‍ സര്‍ക്കാരിന് നല്‍കേണ്ട നികുതി ഒഴിവാക്കിയതും തോട്ടം തൊഴിലാളികള്‍ക്ക് ലൈഫ് ലൈന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഭവന നിര്‍മാണത്തിന് സാമ്പത്തിക സഹായം നല്‍കിയതും കമ്പനികളുടെ ലാഭത്തിന്റെ കാര്‍ഷിക ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയതും തോട്ടം ഉടമകള്‍ക്ക് വന്‍ നേട്ടമാണ് ഉണ്ടാക്കിയത്.
100 ഹെക്ടര്‍ തോട്ടത്തില്‍ നിമയാനുസൃതം ജോലി ചെയ്യാന്‍ 200 മുതല്‍ 300 വരെ തൊഴിലാളികള്‍ വേണം. എന്നാല്‍ നിലവില്‍ 100ല്‍ താഴെ തൊഴിലാളികള്‍ മാത്രമേ ജോലി ചെയ്യുന്നുള്ളൂ. തൊഴിലാളികളുടെ എണ്ണം കുറവാണെങ്കിലും ഹെക്ടര്‍ അളവില്‍ യാതൊരു വ്യത്യാസവും ഉണ്ടാവുന്നില്ല എന്നത് യാഥാര്‍ത്യമാണ്.
നിലവില്‍ തുച്ഛമായ കൂലി നല്‍കിയാണ് ജോലി എടുപ്പിക്കുന്നത്. ഇവരില്‍ തന്നെ ഭൂരിഭാഗം തൊഴിലാളികള്‍ക്കും പല തരത്തിലുള്ള മാരകരോഗങ്ങള്‍ പിടിപ്പെട്ട് ദുരിതം പേറുകയാണ്. എന്നാല്‍ വന്‍കിട തോട്ടം ഉടമകള്‍ പലരും ചികിത്സ ധനസഹായം നല്‍കുന്നില്ല. അസുഖം കാരണം ജോലിക്ക് എത്താത്ത തൊഴിലാളികള്‍ക്കെതിരെ മനുഷ്യത്വ രഹിതമായ നടപടി സ്വീകരിക്കുന്നത് കമ്പനികളില്‍ നിത്യ സംഭവമായി മാറിയിരിക്കുകയാണെന്നും യോഗം ആരോപിച്ചു.
തൊഴിലാളികള്‍ താമസിക്കുന്ന പാടികളില്‍ ഭൂരിഭാഗവും പൊട്ടിപൊള്ളിഞ്ഞ് ചോര്‍ന്ന് ഒലിക്കുന്നത് നിത്യസംഭവമാണ്. ജോലി ചെയ്ത് കിട്ടുന്ന പൈസയില്‍ നിന്ന് പ്ലാസ്റ്റിക്ക് മേല്‍ക്കൂരയും ചുറ്റിലും മറയാക്കിയാണ് തോട്ടം തൊഴിലാളികള്‍ അന്തിയുറങ്ങുന്നത്.
ഇപ്പോള്‍ കമ്പനികള്‍ ചെയ്യുന്നത് ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ട് വന്ന് മണിക്കൂറിന് തുച്ഛമായ വേതനം നല്‍കിയും കരാര്‍, കൈകാശ് സമ്പ്രദായം നടപ്പിലാക്കുകയാണ്. ഇതിന്റെ മറവില്‍ സ്ഥിരം തൊഴിലാളികള്‍ക്ക് യാതൊരുവിധ ആനൂകൂല്യങ്ങളും നല്‍കാത്ത തോട്ടം ഉടമകള്‍ക്കെതിരെ നടപടി സ്വീകരണമെന്നും ഇതരസംസ്ഥാന തൊഴിലാളികളെ തോട്ടം നിയമത്തില്‍ കൊണ്ട് വന്ന് സ്ഥിരം പ്പെടുത്തണമെന്നും സ്ഥിരം തൊഴിലാളികള്‍ക്ക് നല്‍കേണ്ട കുട, യൂണിഫോം, പുതപ്പ് എന്നിങ്ങിനെ മെച്ചപ്പെട്ട ആനൂകൂല്യങ്ങള്‍ നല്‍കാന്‍ തോട്ടം ഉടമകളോട് സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ എം.പി ഷൈജു അധ്യക്ഷനായി. യൂണിറ്റ് രൂപീകരണ യോഗം ഉദ്ഘാടനം എന്‍.കെ ജ്യോതിഷ് കുമാര്‍, എച്ച്.എം.എസ് വൈത്തിരി ഏരിയാ സെക്രട്ടറി ശിവരാജ് ആനപ്പാറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."