ഇറാന്‍ ലോകത്തിനു ഭീഷണിയെന്ന് അമേരിക്ക
വാഷിംഗ്ടണ്‍ : ഇറാന്റെ ആണവ പരീക്ഷണവും അതിനുള്ള ഒപ്പു കൂട്ടലും ലോകത്തിനും മധ്യേഷ്യക്കും ഗുരുതരമായ ഭീഷണീയമാണ് ഉയര്‍ത്തുന്നതെന്നു അമേരിക്കന്‍ സ്‌റ്റേറ്റ് സിക്രട്ടറി റെക്‌സ് ടില്ലേഴ് സണ്‍ പറഞ്ഞു. ഇറാന്റെ ന്യൂക്ലിയര്‍ ആഗ്രഹം ലോക സമാധാനത്തിനു തന്നെ ഭീഷണിയാണ്. മനുഷ്യാവകാശത്തിനെതിരെയുള്ള ലോക ചരിത്രത്തിലെ കടുത്ത ലംഘനമാണിതെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്ണില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന് അദ്ദേഹം.
ഇറാന്‍ നിരന്തരമായി യമനില്‍ കൈകടുത്തകയും അവിടെയുള്ള വിമതരായ ഹൂതികള്‍ക്ക് പൂര്‍ണ്ണ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും അത് നല്‍കുകയുമാണ്. മാത്രമല്ല, അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ കപ്പല്‍ സഞ്ചാരത്തെയും ജലഗതാഗത്തെയും ഇത് സാരമായി ഭീഷണിയുയര്‍ത്തുന്നുണ്ട്. സിറിയയില്‍ ഇറാന്‍ വന്‍ തോതില്‍ പണമിറക്കുന്നതായും പ്രസിഡന്റ് ബശാറുല്‍ അസദിനും അനുയായികള്‍ക്കും ആവശ്യമായ സാമ്പത്തിക സൈനിക സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."