വൈജ്ഞാനിക മേഖലയില്‍ സമസ്തയുടെ പങ്ക് നിസ്തുലം: ജിഫ്രി മുത്തുക്കോയ തങ്ങള്‍
വാകേരി: വൈജ്ഞാനിക മേഖലയില്‍ സമസ്തയും കീഴ്ഘടകങ്ങളും നിര്‍വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും ഇസ്ലാമിക പ്രബോധന മേഖലയില്‍ പണ്ഡിതരെ വളര്‍ത്തിയെടുക്കല്‍ സമുദായ ബാധ്യതയാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ .
വാകേരി ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമിയുടെ ഹോസ്റ്റല്‍ ബില്‍ഡിങ് ഉദ്ഘാടനവും ഹുദവി കോഴ്സ് മൂന്നാം ബാച്ചിന്റെ ആരംഭവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്്ലിയാര്‍ അധ്യക്ഷനായി.
പിണങ്ങോട് അബൂബക്കര്‍ മുഖ്യപ്രഭാഷണം നടത്തി. എസ് മുഹമ്മദ് ദാരിമി, പി.സി ഇബ്റാഹിം ഹാജി, ഇബ്റാഹിം ഫൈസി പേരാല്‍, മൊയ്തീന്‍കുട്ടി പിണങ്ങോട്, ശംസുദ്ദീന്‍ റഹ്മാനി, ഉസ്മാന് കാഞ്ഞായി, അബൂബക്കര്‍ റഹ്മാനി, കെ.കെ സൈതലവി, കെ ആലിക്കുട്ടി, കെ.സി.കെ തങ്ങള്‍, ഹംസ ദാരിമി, ഹംസ ഫൈസി, അബ്ദുല്‍ കരീം ബാഖവി സംസാരിച്ചു.
രക്ഷാകര്‍തൃ സംഗമം കെ.കെ.എം ഹനീഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ വി.കെ അബ്ദുറഹ്മാന് ദാരിമി അധ്യക്ഷനായി. അബ്ദുല്‍ മജീദ് ഹുദവി, നൗഫല്‍ മാസ്റ്റര്‍, അനീസ് വാഫി, റിയാസ് ഹുദവി സംസാരിച്ചു.
ജലാലിയ്യാ റാത്തീബിന് സയ്യിദ് ഫഖ്റുദ്ദീന്‍ പൂക്കോയ തങ്ങള്‍ നേതൃത്വം നല്കി. അശ്റഫ് ദാരിമി, കെ.എ നാസര്‍ മൗലവി, അച്ചൂര് ഫൈസി സംബന്ധിച്ചു.
സെക്രട്ടറി മുഹമ്മദ് ദാരിമി വാകേരി സ്വാഗതവും മാനേജര്‍ നൗഷാദ് മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."