സഊദിയിൽ ഇന്ന് 3,123 പുതിയ വൈറസ് ബാധിതർ, 2,912 രോഗ മുക്തി, 41 മരണം, ഏറ്റവും വൈറസ് ബാധ കണ്ടെത്തിയത് കൂടുതൽ ഹുഫൂഫിൽ
റിയാദ്: സഊദിയിൽ ഇന്ന് 41 രോഗികൾ വൈറസ് ബാധയേറ്റു മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3122 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, രോഗ മുക്തരുടെ എണ്ണത്തിൽഇന്നും വർധനവുണ്ട്. ഇന്ന് 2912 രോഗികളാണ് രോഗ മുക്തി നേടിയത്.
#الصحة:
— إمارة منطقة مكة (@makkahregion) June 24, 2020
الحالات الجديدة المسجلة بفيروس #كورونا
بحسب مدن #المملكة: pic.twitter.com/qavgJrzD9q
അതേസമയം, ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. നിലവിൽ 2,129 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധിതരിൽ ഏറ്റവും കൂടുതൽ ഹുഫൂഫിലാണ്. 343 വൈറസ് ബാധയാണ് ഇവിടെ സ്ഥിരീകരിച്ചത്. റിയാദിൽ 225 വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 1,387 ആയും വൈറസ് ബാധിതർ 167,267 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 2,912 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 112,798 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."