സഹോദരങ്ങളുടെ കാര്‍ഷിക മുന്നേറ്റത്തിന് മുന്നില്‍ വേനല്‍ വഴിമാറുന്നു
വടക്കാഞ്ചേരി: കൊടുംവേനലില്‍ കൃഷിയിടങ്ങള്‍ കരിഞ്ഞുണങ്ങുമ്പോള്‍ വേനല്‍ രൂക്ഷതയിലും കാര്‍ഷിക സമൃദ്ധിയുടെ വിജയഗാഥയുമായി സഹോദരങ്ങള്‍. മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ട മാരിപ്പുറത്ത് വീട്ടില്‍ ഷാജി (52), സഹോദരന്‍ റെന്നി തുടങ്ങിയവരാണ് വേനല്‍ ചൂടിനെ മറികടന്ന് അതിജീവനത്തിന്റെ പുതിയ നേര്‍ക്കാഴ്ചയുടെ പ്രതിരൂപങ്ങളായി മാറുന്നത്.
ഗ്രാമല പ്രദേശത്തെ ഒരേക്കര്‍ ഭൂമിയില്‍ പയര്‍, കോവല്‍, പാവല്‍, പടവലം, തുടങ്ങിയവയുടെ ബഹുദൂരപന്തലുകള്‍ കാഴ്ചക്കാരുടെ മനം കുളിര്‍പ്പിക്കുന്നതാണ്. ആയിരത്തോളം ചേനയും ചീരയും ഇളവനും ഇടവിളയായി ഇറക്കിയിട്ടുണ്ട്. ജൈവവളവും അനുബന്ധ കാര്‍ഷിക ഉല്‍പന്നങ്ങളും ചോറ്റുപാറ കൃഷിഭവനില്‍ നിന്നാണ് ഉറപ്പാക്കുന്നത്.
2017ലെ മുളങ്കുന്നത്തുകാവ് പഞ്ചായത്തിന്റെ കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് കൂടിയാണ് ഷാജി. പെരിങ്ങാവിലെ 50 സെന്റ് സ്ഥലത്തും ഈ സഹോദരങ്ങള്‍ കാര്‍ഷിക മുന്നേറ്റം നടത്തുന്നുണ്ട്. വിളഞ്ഞ പച്ചക്കറികള്‍ തൃശൂരിലെ വിവിധ കടകളിലും മറ്റുമായാണ് വില്‍പന നടത്തുന്നത്.
ഇവരുടെ പച്ചക്കറി സ്ഥിരമായി വാങ്ങാന്‍ ആവശ്യക്കാരും ഏറെയുണ്ട്. പാരമ്പര്യമായി കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടു വരുന്ന ഷാജിയും സഹോദരനും പ്രതികൂല കാലാവസ്ഥയെ പഴിച്ച് സങ്കടപ്പെട്ട് നില്‍ക്കുന്നവര്‍ക്ക് മാതൃക തന്നെയാണ്. മെയ് മറന്നു മണ്ണില്‍ പണിയെടുത്താല്‍ മനസു നിറയാനുള്ളത് കൃഷിയില്‍ നിന്ന് ലഭിക്കുമെന്ന് തന്നെയാണ് ഇവരുടെ അനുഭവ സാക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."