യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്തുണയേകി ഉമ്മന്‍ചാണ്ടി
പാലക്കാട്: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തെ പത്തുവര്‍ഷം പുറകോട്ട് നടത്തിയെന്നാരോപിച്ച് പി.കെ ബിജുവിനെതിരായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്തുണയേകി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചേലക്കരയിലെത്തി. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദേശമംഗലം തലശ്ശേരി സ്വദേശികളായ നിഷാദ്, സനൂപ് എന്നിവരാണ് ആലത്തൂരില്‍നിന്ന് കുന്നംകുളം വരെ പുറകോട്ട് നടന്ന് വ്യത്യസ്ഥമായ പ്രതിഷേധം നടത്തുന്നത്. ഇവരുടെ പുറകോട്ട് നടന്നുള്ള യാത്ര ചേലക്കരയിലെത്തിയപ്പോഴാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിഷേധത്തിന് പിന്തുണ അര്‍പ്പിച്ചത്. ഡി.സി.സി മെംബര്‍ പി. സുലൈമാന്റെ മകളുടെ വിവാഹത്തിന് മുന്നോടിയായി കൊണ്ടാഴിയിലെ വസതിയില്‍ ആശംസയുമായി എത്തിയതായിരുന്നു ഉമ്മന്‍ചാണ്ടി.
തുടര്‍ന്നുള്ള മടക്കയാത്രയിലാണ് കാര്‍നിര്‍ത്തി പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്. പ്രതിഷേധ സമരത്തിന് അഭിവാദ്യമര്‍പ്പിക്കുകയും അല്‍പ്പദൂരം ഇവര്‍ക്കൊപ്പം കാല്‍നടയായി തന്നെ സഞ്ചരിച്ചുമാണ് പിന്തുണയേകിയത്. ഡി.സി.സി സെക്രട്ടറിമാരായ ജോണി മണിച്ചിറ, ടി.എ രാധാകൃഷ്ണന്‍, ഡോ. സരിന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സന്തോഷ് ചെറിയാന്‍, ഒ.ബി.സി കോണ്‍ഗ്രസ് ജില്ലാചെയര്‍മാന്‍ ടി. ഗോപാലകൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ.പി ഷാജി, ആലത്തൂര്‍ പാര്‍ലിമെന്റ് വൈസ് പ്രസിഡന്റ് പി.ഐ ഷാനവാസ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിനോദ് ചേലക്കര, ടി.കെ വാസുദേവന്‍, മുസ്തഫ തലശ്ശേരി, പി.പി അബ്ദുള്‍റഹ്മാന്‍, റഫീക്ക് പാറപ്പുറം, പ്രസാദ് ആറ്റൂര്‍, കെ.കെ ഫസലു, അഭിലാഷ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."