ദേശീയ ദങ്കലില്‍ ഒരു കൈ നോക്കാന്‍ ഗുസ്തി ടീം ഫോര്‍ട്ടു കൊച്ചിയില്‍
മട്ടാഞ്ചേരി: മഹാരാഷ്ട്രയിലെ പുനെയില്‍ ഈ മാസം 27 മുതല്‍ 30 വരെ നടക്കുന്ന ദേശീയ ഇന്ത്യന്‍ സ്‌റ്റൈല്‍ ഗുസ്തി മത്സരത്തില്‍ പങ്കെടുക്കുവാനുള്ള സംസ്ഥാന ഗുസ്തി ടീം ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് തയ്യാറെടുക്കുന്നു .പരിശിലനത്തിനായി കഴിഞ്ഞ സംസ്ഥാന മത്സരത്തില്‍ ഒന്നും ,രïും സ്ഥാനം കരസ്ഥമാക്കിയവരെ പങ്കെടുപ്പിച്ചു കൊïുള്ള ക്യാമ്പാണ് ഫോര്‍ട്ടുകൊച്ചിയില്‍ നടക്കുന്നത്.
ഇക്കുറി സുവര്‍ണ്ണ ജൂബിലി ആഘോഷവുമായി അമ്പതാമത് ദേശീയ മത്സരമാണ് പൂനെയില്‍ നടക്കുന്നത് .ആയതു കൊï് തന്നെ മെഡല്‍ പ്രതീക്ഷയോടെയുള്ള ടീം ഒരുക്കമാണ് പരിശീലകരായ എം.എം.സലീം ,എം.ആര്‍.രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്നത്. ക്യാമ്പില്‍ നിന്നുള്ള ഫൈനല്‍ ടീം സെലക്ഷന്‍ ഞായറാഴ്ച നടക്കും.ഗുസ്തി പ്രമേയമാക്കി സുല്‍ത്താന്‍, ദങ്കല്‍ എന്നീ ഹിന്ദി സിനിമകള്‍ റെക്കോര്‍ഡ് വിജയത്തിലേക്ക് കടന്നതോടെ ഗുസ്തി എന്ന കായികകേളിക്ക് ഏറെ പ്രചാരമാണ് ലഭിച്ചുകൊïിരിക്കുന്നത്. ഈ രïു സിനിമകളും മണ്ണ് കൊï് തയ്യാറാക്കുന്ന ഗോദയില്‍ നടക്കുന്ന ഭാരതത്തിന്റെ നാടന്‍ ഗുസ്തിക്ക് (ഗാട്ടാ ) പ്രാധാന്യം നല്‍കി കൊïാണ് ചിത്രീകരിച്ചിരിക്കുന്നത്. മണ്ണിലെ ഗുസ്തിയായ ഇന്ത്യന്‍ സ്‌റ്റൈല്‍ ഗുസ്തി മത്സരത്തിനുള്ള കേരള ടീമാണ് ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് തയ്യാറെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."