HOME
DETAILS
MAL
കേരളത്തില്‍ ആദ്യമായി ചൈനീസ് കുളക്കൊക്കിനെ കണ്ടെത്തി
backup
June 27 2020 | 03:06 AM
മുക്കം: കേരളത്തില്‍ ആദ്യമായി ചൈനീസ് കുളക്കൊക്കിനെ കണ്ടെത്തി. എറണാകുളം ജില്ലയിലെ കോതമംഗലത്താണ് ചൈനീസ് കുളക്കൊക്കിനെ കണ്ടെത്തിയത്. അധ്യാപകനും വന്യജീവി ഫോട്ടോഗ്രാഫറുമായ മുക്കം സ്വദേശി അനൂപ് മുത്തേരിയാണ് ചൈനീസ് കുളക്കൊക്കിന്റെ അപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇത് രണ്ടാം തവണയാണ് രാജ്യത്ത് ചൈനീസ് കുളക്കൊക്കിനെ കാണുന്നത്.
2013ല്‍ തമിഴ്നാട്ടിലെ കോതംകുളം പക്ഷിനിരീക്ഷണ കേന്ദ്രത്തിലായിരുന്നു ഇന്ത്യയില്‍ തന്നെ ആദ്യമായി ചൈനീസ് കുളക്കൊക്കിനെ കണ്ടെത്തിയിരുന്നത്. കിഴക്കനേഷ്യയില്‍ കാണപ്പെടുന്ന ശുദ്ധജല പക്ഷിയാണിത്. കുളക്കൊക്ക് പക്ഷി വര്‍ഗത്തിന്റെ ആറോളം ഇനത്തില്‍പ്പെട്ട ഒന്നാണിത്. ഇന്ത്യന്‍ കുളക്കൊക്കുമായി ഇതിന് നിരവധി സാമ്യതകളുണ്ട്. 47 സെന്റി മീറ്റര്‍ നീളവും വെള്ള ചിറകുകളും അഗ്രം കറുത്ത നിറത്തിലുള്ള മഞ്ഞ കൊക്കും മഞ്ഞനിറത്തിലുള്ള കണ്ണുകളും കാലുകളുമാണ് ചൈനീസ് കുളക്കൊക്കിനുള്ളത്.
പക്ഷിയുടെ കണ്ടെത്തല്‍ വന്യജീവി നിരീക്ഷകര്‍ക്ക് വലിയ ആശ്ചര്യമാണ് നല്‍കിയതെന്നും ചൈനീസ് കുളക്കൊക്കിനെ കണ്ടെത്തിയതോടെ നിലവില്‍ സംസ്ഥാനത്ത് 538 വ്യത്യസ്ത പക്ഷി വര്ഗങ്ങളായെന്നും അനൂപ് മുത്തേരി പറഞ്ഞു.
കഴിഞ്ഞ ആറുവര്‍ഷമായി വന്യജീവി ഫോട്ടോഗ്രാഫി രംഗത്ത് പ്രവര്‍ത്തിക്കുന്ന അനൂപ് മലയമ്മ എ.യു.പി സ്കൂളിലെ അധ്യാപകനാണ്. ചൈനയില്‍ നിന്നുള്ള പക്ഷിയാണെന്ന് അറിഞ്ഞതോടെ ഇത് വൈറസ് പരത്തുമോയെന്ന സംശയം ഇവിടത്തെ നാട്ടുകാരില്‍ ആശങ്ക സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."