കാളിയമ്മാളുടെ ജീവിതം വഴിമുട്ടി
പൊള്ളാച്ചി: രാഷ്ട്രീയ വടംവലിയിക്കിടയില് പൊള്ളാച്ചി കാലിച്ചന്തയിലെ കാളിയമ്മാളുടെ ജീവിതം വഴിമുട്ടി. കഴിഞ്ഞ 54 വര്‍ഷമായി പൊള്ളാച്ചി കാലിച്ചന്തയില്‍ വില്‍പ്പനക്കായി എത്തുന്ന കന്നുകാലികള്‍ക്ക് വൈക്കോലും,പുല്ലും വില്‍പ്പന നടത്തി ഉപജീവനം കഴിഞ്ഞു വന്നിരുന്ന കാളിയമ്മാളുടെ ജീവിതം പ്രതിസന്ധിയിലാണ്. എ. ഐ. എ. ഡി. എം. കെ. ഭരിക്കുന്ന പൊള്ളാച്ചി നഗര സഭയിലെ നൂറു വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചിരുന്ന കന്നുകാലിച്ചന്ത നാല് മാസം മുന്‍പ് എട്ടു കിലോമീറ്റര്‍ അകലെയുള്ള തിപ്പംപ്പെട്ടിയിലേക്ക് മാറ്റിയത.് രാഷ്ട്രീയക്കാരുടെ ഇടപെടല്‍ മൂലം പൊള്ളാച്ചിയിലെ കന്നുകാലി ചന്ത സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെ എഴുപതുകാരിയായ കാളിയമ്മാളിന്റെ വൈക്കോലും പുല്ലും കച്ചവടം നിലച്ചു. കച്ചവടക്കാര്‍ കാലികളുമായി തിപ്പംപ്പെട്ടിയിലാണ് എത്തുന്നത് കച്ചവടക്കാരും,ബ്രോക്കര്‍മാരും,കാലിക്കടത്തിന് പോകുന്ന ലോറിക്കാരും കാലികള്‍ക്ക് വെള്ളം എത്തിച്ചുകൊടുക്കുന്നവരുംമായി ആയിരത്തോളം പേര് ഇപ്പോള്‍ തൊഴിലില്ലാതെ കാളിയമ്മയെപ്പോലെ ഒരു നേരത്തെ ഭക്ഷണത്തിനു പോലും പ്രയാസപ്പെടുകയാണ്. കേരളത്തില്‍ നിന്നും, ദിണ്ടിക്കല്‍, പഴനി, മധുര ഭാഗങ്ങളില്‍ നിന്നും കാളിയമ്മാള്‍ വൈക്കോല്‍ വാങ്ങി കൊണ്ട് വന്നു ചെറിയ വിലകൂട്ടി വില്‍ക്കുകയാണ് പതിവ്. ഇപ്പോള്‍ വാങ്ങി കൊണ്ടുവന്ന വൈക്കോല്‍ വില്‍ക്കാനാവാതെ നശിച്ചു കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."