സ്വകാര്യ ബസില്‍ സീറ്റിലിരുന്ന വിദ്യാര്‍ഥിക്ക് മര്‍ദനം: ബാലാവകാശ കമ്മിഷനില്‍ പരാതി നല്കി
കോഴിക്കോട്: സ്വകാര്യ ബസില്‍ കണ്സഷന് നിരക്കില്‍ യാത്ര ചെയ്ത വിദ്യാര്‍ഥി സീറ്റില്‍ ഇരുന്നതിന്റെ പേരില്‍ ബസ് ജീവനക്കാരന് മര്‍ദിച്ചതായി പരാതി.
കാരന്തൂര്‍ മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയും ആരാമ്പ്രം ആലുംകണ്ടിയില്‍ മുഹമ്മദിന്റെ മകനുമായ ബാസിത് ജസീറി (17) നാണ് മര്‍ദനമേറ്റത്. ഇതു സംബന്ധമായി ജസീര്‍ ബാലാവകാശ കമ്മിഷന് ചെയര്മാന് പരാതി നല്‍കിയിരിക്കുകയാണ്. മാര്‍ച്ച് 19ന് ഉച്ചക്ക് കോഴിക്കോട് കുന്ദമംഗലം സി.എം മഖാം വഴി നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് കേസിനാസ്പദമായ സംഭവം. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ബസില്‍ ഒഴിഞ്ഞ സീറ്റില്‍ ഇരുന്നപ്പോള്‍ ബസിലെ ക്ലീനര്‍ തന്നോട് മോശമായി പെരുമാറുകയും ബസിലെ മറ്റു യാത്രക്കാരുടെ ഇടയില്‍ വച്ച് അസഭ്യവാക്കുകള്‍ പറയുകയും സീറ്റില്‍നിന്നു പിടിച്ച് പുറത്തിടുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തതായി വിദ്യാര്‍ഥി ബാലാവകാശ കമ്മിഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ബോധം നശിച്ച എന്നെ സഹപാഠികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ തേടുകയും ചെയ്തു. ഇത് സംബന്ധമായി താന്‍ കുന്ദമംഗലം പൊലിസിലും കൊടുവള്ളി ജോയിന്റ് ആര്.ടി.ഒക്ക് പരാതി നല്‍കിയതായും വിദ്യാര്‍ഥി ബാലാവകാശ കമ്മിഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ ചൂണ്ടിക്കാട്ടി. കുന്ദമംഗലം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടരന്വേഷണം നടത്തി വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."