ഡീന്‍ കുര്യാക്കോസിന് ഉടുമ്പന്‍ചോലയില്‍ ഹൃദയം നിറഞ്ഞ സ്വീകരണം
നെടുങ്കണ്ടം: ഉടുമ്പന്‍ചോല നിവാസികളുടെ ഹൃദയംനിറഞ്ഞ സ്വീകരണം ഏറ്റുവാങ്ങി യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പര്യടനം രണ്ടാംദിനം പിന്നിട്ടു. ചുട്ടുപൊള്ളുന്ന വെയിലത്തും തങ്ങളുടെ സ്വന്തം സ്ഥാനാര്‍ഥിയെ നെഞ്ചിലേറ്റിയാണ് ഓരോ മേഖലയിലും സ്വീകരണം ഒരുക്കിയത്. ബൈക്ക് റാലിയും കൊടി തോരണങ്ങളും പ്ലക്കാര്‍ഡുകളും കൈയിലേന്തിയുള്ള റോഡ് ഷോയും പ്രചാരണത്തിന് കൊഴുപ്പേകി. കണിക്കൊന്ന പൂക്കള്‍ സ്ഥാനാര്‍ഥിക്ക് നല്‍കിയാണ് വീട്ടമ്മമാര്‍ സന്തോഷം പ്രകടിപ്പിച്ചത്. നാട്ടുകാരുടെ ഏതു വിഷയങ്ങള്‍ക്കും എപ്പോഴും കൂടെയുണ്ടാകുമെന്ന് ഉറപ്പുനല്‍കിയാണ് ഡീന്‍ അടുത്ത സ്വീകരണ കേന്ദ്രം ലക്ഷ്യമാക്കി നീങ്ങിയത്.
ഇന്നലെ രാവിലെ വണ്ടന്‍മേട് മണ്ഡലത്തിലെ കടശിക്കടവില്‍ നിന്നുമാണ് തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമിടുന്നത്. നിയോജക മണ്ഡലം ചെയര്‍മാന്‍ ജിന്‍സണ്‍ വര്‍ക്കിയുടെ അധ്യക്ഷതയില്‍ ഇ.എം അഗസ്തി പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. പി.പി സുലൈമാന്‍ റാവുത്തര്‍, കെ.വി ജോര്‍ജ് കരിമറ്റം, കെ.ആര്‍ സുകുമരന്‍ നായര്‍, സേനാപതി വേണു, എം.എന്‍ ഗോപി, വൈ.സി സ്റ്റീഫന്‍, ഇ.കെ വാസു, ഫൈസല്‍ കമാല്‍, എം.എ യൂനസ്, കെ.എം ഷാജി, ജോസ് പാലത്തിനാല്‍, ഷാജി പുള്ളോലി, രാജമാട്ടുക്കരന്‍, ബിജു അക്കട്ടുമുണ്ട, സുരേഷ് മാനംകേരി, ജന്‍സി റെജി പ്രസംഗിച്ചു.
തുടര്‍ന്ന് പുറ്റടി, ചെല്ലാര്‍കോവില്‍, കൊച്ചറ, ചേറ്റുകുഴി, പുളിയന്‍മല, അന്യാര്‍ തൊളു, കുഴിത്തൊളു, കമ്പംമെട്ട്, ബാലന്‍ പിള്ള സിറ്റി, കൂട്ടാര്‍, തേര്‍ഡ് ക്യാമ്പ്, ബാല ഗ്രാം, തൂക്കുപാലം, വെസ്റ്റ് പാറ, മുണ്ടിയെരുമ, പാമ്പാടുംപാറ, വലിയ തോവാള, ഇരട്ടയാര്‍, വാഴവര, നാലുമുക്ക്, ശാന്തിഗ്രാം, ഈട്ടിത്തോപ്പ്, എഴുകുംവയല്‍, മഞ്ഞപ്പാറ, പൊന്നാമല, മാവടി എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി മഞ്ഞപ്പെട്ടിയില്‍ പര്യടനം സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."