HOME
DETAILS

ഖനനനിരോധിത മേഖലയിലെ മണ്ണിടിച്ചില്‍ സാധ്യത

  
backup
July 10 2018 | 06:07 AM

%e0%b4%96%e0%b4%a8%e0%b4%a8%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3



കല്‍പ്പറ്റ: വയനാട്ടില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കരിങ്കല്‍ ഖനനം നിരോധിച്ച പ്രദേശങ്ങളിലെ മണ്ണിടിച്ചില്‍ സാധ്യതയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം വൈകുന്നു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി മൂന്നു മാസം കഴിഞ്ഞിട്ടും ശാസ്ത്രീയ പഠനത്തിനുള്ള ഏജന്‍സി നിര്‍ണയം നടത്തിയില്ല. ബംഗളൂരുവിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിക്‌സ്, മംഗളൂരുവിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കോഴിക്കോട്ടെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവയില്‍ ഒന്നിനെ ചുമതലപ്പെടുത്തി ശാസ്ത്രീയ പഠനം നടത്തണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2018 മാര്‍ച്ച് 27നു ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കു നല്‍കിയ നിര്‍ദേശം. ഏജന്‍സി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരിങ്കല്‍ ഖനന വിഷയത്തില്‍ ആവശ്യമായ ഉത്തരവ് 2018 സെപ്റ്റംബറിന് മുമ്പ് പുറപ്പെടുവിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ബന്ധപ്പെട്ടപ്പോള്‍ കോഴിക്കോട് എന്‍.ഐ.ടി സാധ്യതാപഠനത്തില്‍ താല്‍പര്യം അറിയിച്ചിരുന്നു. എങ്കിലും പഠനത്തിന് എന്‍.ഐ.ടിയെ നിയോഗിക്കാനുള്ള തീരുമാനം നീളുകയാണ്. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ അമ്പലവയല്‍, കൃഷ്ണഗിരി വില്ലേജുകളുടെ വിവിധ ഭാഗങ്ങളില്‍ ഖനനം നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനുമായ ജില്ലാ കലക്ടര്‍ 2016 ഓഗസ്റ്റ് രണ്ടിനാണ് ഉത്തരവായത്. അമ്പലവയല്‍ വില്ലേജില്‍ സര്‍വേ 3051ല്‍ ആറാട്ടുപാറയുടെ അതിരുകള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയിലും കൃഷ്ണഗിരി വില്ലേജില്‍ ബ്ലോക്ക് 22ല്‍ സര്‍വേ 5212ല്‍ ഫാന്റം റോക്കിനു 200 മീറ്റര്‍ പരിധിയിലും ഇതേ ബ്ലോക്കില്‍ സര്‍വേ 3491ല്‍ കൊളഗപ്പാറയുടെ 200 മീറ്റര്‍ പരിധിയിലുമാണ് ഖനനം നിരോധിച്ചത്. ക്രഷര്‍, പരിസ്ഥിതി സൗഹൃദമല്ലാത്ത ടൂറിസം പ്രവര്‍ത്തനം എന്നിവയും വിലക്കി. മണ്ണിടിച്ചില്‍ സാധ്യതയും പരിസ്ഥിതിനാശവും കണക്കിലെടുത്തും ജനങ്ങളുടെ സൈ്വരജീവിതം മുന്‍നിര്‍ത്തിയും ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 30(2) മൂന്ന് നിക്ഷിപ്തമാക്കുന്ന അധികാരം ഉപയോഗപ്പെടുത്തിയായിരുന്നു ജില്ലാ ദൂരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്റെ ഉത്തരവ്. വി. കേശവേന്ദ്രകുമാറായിരുന്നു അപ്പോള്‍ ജില്ലാ കളക്ടര്‍. പിന്നീടുവന്ന കലക്ടര്‍ ഡോ.ബി.എസ്. തിരുമേനി ഖനന നിരോധനം ആറാട്ടുപാറയ്ക്കു 200 മീറ്റര്‍ ആകാശദൂരപരിധിയാക്കി കുറച്ചും അമ്പലവയല്‍ വില്ലേജില്‍ സര്‍വേ നമ്പര്‍ 2981എ1എ1എയില്‍പ്പെട്ട ചീങ്ങേരിപ്പാറയുടെ 200 മീറ്റര്‍ പരിധിയില്‍ ബാധകമാക്കിയും ഉത്തരവിറക്കി. നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായിരുന്നു ഖനന നിരോധനം ബാധകമാക്കിയ പ്രദേശങ്ങള്‍. ഖനന നിരോധനത്തിനെതിരേ കേരളാ ക്വാറി അസോസിയേഷന്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് സെക്രട്ടറി കെ. യൂസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ക്വാറിക്രഷര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ വാദം കേള്‍ക്കാതെ ഏകപക്ഷീയമായും മണ്ണിടിച്ചില്‍ സാധ്യതയെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താതെയുമാണ് ഖനനം നിരോധിച്ചതെന്ന് യൂസുഫിന്റെ ഹരജിയില്‍ വിശദീകരിച്ചിരുന്നു. ഹരജി പരിഗണിച്ച ഹൈക്കോടതി പരാതിക്കാരന്റെ വാദം കേള്‍ക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കു നിര്‍ദേശം നല്‍കി 2017 ഡിസംബര്‍ ഒന്നിനു ഉത്തരവായി. ഇതേത്തുടര്‍ന്ന് 2018 മാര്‍ച്ച് 19ന് യൂസഫിന്റെ വാദം കേട്ടതിനുശേഷമാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജില്ലാ അതോറിറ്റിക്കു നിര്‍ദേശം നല്‍കിയത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞ കാര്യങ്ങളാണ് ക്വാറി ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുമ്പാകെ ആവര്‍ത്തിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago