മുംബൈയില്‍ അംബേദ്കറുടെ വീടിനു നേരെ ആക്രമണം; അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര
മുംബൈ: ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്. അംബേദ്കറുടെ മുംബൈയിലെ വീടിനു നേരെ ആക്രമണം. മുംബൈ രാജഗ്രഹയിലെ സ്മാരക വീടിനു നേരെയാണ് ആക്രമണം. അക്രമികള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
ചൊവ്വാഴ്ച വൈകീട്ടാണ് വീടിനു നേരെ ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ചില്ലുകളും മുറ്റത്തെ ചെടിച്ചട്ടികളും തകര്‍ന്നു. സെക്യൂരിറ്റി ജീവനക്കാരാണ് ഇക്കാര്യം പൊലിസിനെ അറിയിച്ചത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ മ്യൂസിയത്തിലേക്ക് ഇപ്പോള്‍ ആരെയും പ്രവേശിപ്പിക്കുന്നില്ല.
സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ഉചിതമായ ശിക്ഷ വാങ്ങിച്ചുനല്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് നില കെട്ടിടമാണ് അംബേദ്കറുടെ സ്മാരക മന്ദിരവും മ്യൂസിയവുമായി പ്രവര്‍ത്തിക്കുന്നത്.
ജനങ്ങളോട് സംയമനം പാലിക്കണമെന്ന് അംബേദ്കറുടെ ചെറുമകനും വഞ്ചിദ് ബഹുജന്‍ അഗാഡി നേതാവുമായ പ്രകാശ് അംബേദ്കര്‍ നിര്‍ദേശിച്ചു. പുറത്ത് കൂട്ടം കൂടുകയോ ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധ പരിപാടികള്‍ നടത്തുകയോ അരുതെന്നും അദ്ദേഹം പറഞ്ഞു.
1930 ല്‍ അംബേദ്കര്‍ മുംബൈയില്‍ സ്ഥിരതാമസമാക്കിയ സമയത്താണ് ഈ മൂന്നുനില കെട്ടിടം പണികഴിപ്പിച്ചത്. ഇപ്പോള്‍ താഴെ സ്മാരക മന്ദിരമായും മ്യൂസിയമായും പ്രവര്‍ത്തിക്കുന്നു. മുകളിലത്തെ നിലയില്‍ അംബേദ്കറുടെ കുടുംബം താമസിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."