HOME
DETAILS

പാലത്തായി പീഡനക്കേസ്: കുറ്റപത്രം സമര്‍പ്പിക്കാതെ അന്വേഷണസംഘം

  
backup
July 11, 2020 | 2:15 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%81


കൊച്ചി: സ്‌കൂള്‍ അധ്യാപകനായ കണ്ണൂര്‍ പാനൂരിലെ ബി.ജെ.പി നേതാവ് പ്രതിയായ പാലത്തായി പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ അന്വേഷണസംഘം. അടുത്ത മൂന്നുദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവികമായി ജാമ്യം ലഭിക്കും.
പ്രതി അറസ്റ്റിലായി 86 ദിവസം കഴിഞ്ഞിട്ടും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ല. പീഡനത്തിനിരയായ കുട്ടി മാനസികാഘാതത്തില്‍ നിന്ന് മോചിതയാകാത്തതിനാല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണസംഘം ഏറ്റവുമൊടുവിലായി ഹൈക്കോടതിയെ അറിയിച്ചത്. കേസില്‍ നിര്‍ണായക തെളിവായി മാറുന്ന വെളിപ്പെടുത്തലുകള്‍ അന്വേഷണസംഘം കാര്യമായി എടുത്തിട്ടില്ലെന്ന ആരോപണം ശക്തമാണ്.
താന്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൂടിയായ കുനിയില്‍ പത്മരാജന്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്നത്. കഴിഞ്ഞ ജനുവരി 15 മുതല്‍ ഫെബ്രുവരി രണ്ട് വരെയുള്ള കാലയളവില്‍ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചും സുഹൃത്തിന്റെ വീട്ടില്‍ വച്ചും കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
സഹപ്രവര്‍ത്തകനായ അധ്യാപകന്റെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടിയെ നിരന്തരം വിളിച്ചുവരുത്തിയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൊഴി കൂടാതെ സഹപാഠിയും ഇതുസംബന്ധിച്ച് മൊഴി നല്‍കിയിരുന്നു.
പീഡനവിവരം പുറത്തായതിനെ തുടര്‍ന്ന് ഒളിവില്‍പോയ പത്മരാജനെ ഒരു മാസത്തിനു ശേഷമാണ് ഒളിത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. ലോക്കല്‍ പൊലിസ് ഗുരുതര വീഴ്ച വരുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അറസ്റ്റിലായതിനെ തുടര്‍ന്ന് പ്രതി തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യഹരജി സമര്‍പ്പിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യഹരജി പരിഗണിക്കവെ ഹൈക്കോടതി നിലപാട് തേടിയപ്പോഴാണ് ജൂണ്‍ 24ന് അന്വേഷണസംഘം പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജാമ്യഹരജി ജൂലൈ എട്ടിന് ഹൈക്കോടതി തള്ളിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഗീത പരിപാടികള്‍ക്കായി വിദേശത്ത് പോകാം: വേടന് ജാമ്യവ്യവസ്ഥയില്‍ വീണ്ടും ഇളവ്

Kerala
  •  16 days ago
No Image

ട്രെയിനിൽ നിന്ന് 19 വയസുകാരിയെ തള്ളിയിട്ട സംഭവം; ശ്രീക്കുട്ടി അതീവ ഗുരുതരാവസ്ഥയിൽ; വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ ബോർഡ്

crime
  •  16 days ago
No Image

വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഇനി ബയോമെട്രിക് ഫിംഗർപ്രിന്റിംഗ് നടത്തില്ല; പുതിയ നീക്കവുമായി കുവൈത്ത്

Kuwait
  •  16 days ago
No Image

പ്രണയാഭ്യര്‍ഥന നിരസിച്ചു; പെണ്‍കുട്ടിയുടെ പിതാവിനെ യുവാവ് വെടിവെച്ചു കൊന്നു

National
  •  16 days ago
No Image

മയക്കുമരുന്ന് കേസിലെ പ്രതിയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ

uae
  •  16 days ago
No Image

ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ദേഹത്ത് ഇരുപതോളം മുറിവ്

Kerala
  •  16 days ago
No Image

മമ്മൂട്ടി മികച്ച നടന്‍; ആസിഫ് അലിക്ക് പ്രത്യേക ജൂറി പരാമര്‍ശം; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Kerala
  •  16 days ago
No Image

35,000 അടി ഉയരത്തിൽ അതിവേഗ വൈഫൈ; ചരിത്രം സൃഷ്ടിച്ച് സഊദിയ എയർലൈൻസ്

Saudi-arabia
  •  16 days ago
No Image

ഷാർജയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിപ്പ്; എമിറേറ്റിൽ വാടകയ്ക്ക് താമസിക്കാനും വീട് വാങ്ങാനും പറ്റിയ പ്രദേശങ്ങൾ ഇവ

uae
  •  16 days ago
No Image

മൂന്നാറില്‍ വിനോദസഞ്ചാരിക്ക് ദുരനുഭവം ഉണ്ടായ സംഭവത്തില്‍ രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  16 days ago