HOME
DETAILS

പി.സി ജോര്‍ജിനെ തള്ളി വീണ്ടും ജനപക്ഷം കൗണ്‍സിലര്‍മാര്‍

  
backup
April 07, 2019 | 5:40 AM

%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%9c%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%b5%e0%b5%80%e0%b4%a3

ഈരാറ്റുപേട്ട: വര്‍ഗീയ ഫാഷിസ്റ്റ് ഭരണം അവസാനിപ്പിക്കാനും മതനിരപേക്ഷ സര്‍ക്കാര്‍ രാജ്യത്ത് ഭരണത്തിലെത്തുന്നതിനും പ്രവര്‍ത്തിക്കുമെന്ന് നഗരസഭാധ്യക്ഷന്‍ വി.കെ കബീര്‍, ഉപാധ്യക്ഷ ബള്‍ക്കിസ് നവാസ്, സ്ഥിരം സമിതി അധ്യക്ഷന്‍ പി.എച്ച് ഹസീബ് എന്നിവര്‍ പറഞ്ഞു. പി.സി ജോര്‍ജിന്റെ ബി.ജെ.പി അനുകൂല നിലപാടിനോട് യോജിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു. പി.സി ജോര്‍ജിന്റെ നിലപാടിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇവര്‍ പി.സി ജോര്‍ജിനെതിരേ പരസ്യമായി രംഗത്തെത്തിയത്. എം.എല്‍.എയുടെ നയത്തെ അംഗീകരിക്കാനാവില്ലെന്ന് ഈ രാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ വി.കെ കബീര്‍ പറഞ്ഞു. യു.ഡി.എഫിനുവേണ്ടി പ്രചാരണത്തിനിറങ്ങാന്‍ സാങ്കേതിക കാരണങ്ങളാല്‍ സാധിക്കില്ല. യു.ഡി.എഫിനോട് തന്നെയാണ് അനുഭാവം. പി.സി ജോര്‍ജ്ജിന്റെ എന്‍.ഡി.എ പിന്തുണയെ പൂര്‍ണമായും തള്ളിക്കളയുന്നതായും കബീര്‍ പറഞ്ഞു. നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ ബള്‍ക്കീസ് നവാസും പി.സി ജോര്‍ജിനെ തള്ളി രംഗത്തെത്തി.
കഴിഞ്ഞ ദിവസം കോട്ടയത്തു പി.സി ജോര്‍ജ് എം.എല്‍.എ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍നഗരസഭയിലെ നാല് ജനപക്ഷം അംഗങ്ങളും തന്നോടൊപ്പമാണെന്ന് പ്രഖ്യാപിച്ചിരുന്നു. പി.സി ജോര്‍ജുമായുള്ള ബന്ധം ഉപേക്ഷിച്ച് യു.ഡി.എഫിനൊപ്പം ചേര്‍ന്നില്ലെങ്കില്‍ അവിശ്വാസത്തിന് നോട്ടിസ് നല്‍കാന്‍ യു.ഡി.എഫും തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവര്‍ പി.സി ജോര്‍ജിന്റെ നിലപാടുകള്‍ക്കെതിരേ പരസ്യമായി രംഗത്തെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറില്‍ മുന്നണി ചര്‍ച്ചകള്‍ സജീവം; ബിജെപിക്ക് 15 മന്ത്രിമാര്‍; സത്യപ്രതിജ്ഞ ഉടനെയെന്നും റിപ്പോര്‍ട്ട്

National
  •  21 days ago
No Image

ഡല്‍ഹി സ്‌ഫോടനം; ഉമറിന്റെ സഹായി അമീര്‍ റഷീദ് അലിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

National
  •  21 days ago
No Image

വ്യാജ എംഎല്‍എ ചമഞ്ഞ് ആഡംബര ജീവിതം; ഹോട്ടലില്‍ പണം നല്‍കാതെ താമസം; ഒടുവില്‍ പൊലിസ് പിടിയില്‍

National
  •  21 days ago
No Image

അനീഷ് ജോർജിന്റ ആത്മഹത്യ; സംസ്ഥാന വ്യാപകമായി ബിഎൽഒമാർ പ്രതിഷേധത്തിലേക്ക്

Kerala
  •  21 days ago
No Image

വിരമിച്ചു കഴിഞ്ഞാൽ മെസി ആ റോൾ ഏറ്റെടുക്കും: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  21 days ago
No Image

ദുബൈയിലെ സ്വർണ്ണവില താഴോട്ട്: 24 കാരറ്റിന് 15 ദിർഹം കുറഞ്ഞു, ഈ അവസരം മുതലെടുക്കണോ അതോ ഇനിയും കാത്തിരിക്കണോ?

uae
  •  21 days ago
No Image

തോൽവിക്കൊപ്പം ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്  

Cricket
  •  21 days ago
No Image

വൈഫൈ 7 സാങ്കേതിക വിദ്യ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ എയർപോർട്ട് ഓപ്പറേറ്ററായി ഒമാൻ എയർപോർട്ട്‌സ്

oman
  •  21 days ago
No Image

ഇതുപോലൊരു ക്യാപ്റ്റൻ ലോകത്തിൽ ആദ്യം; ഇന്ത്യയെ വീഴ്ത്തി ചരിത്രം സൃഷ്ടിച്ച് ബാവുമ

Cricket
  •  21 days ago
No Image

സമസ്ത സെന്റിനറി; ചരിത്രം രചിച്ച് എസ്.കെ.എസ്.എസ്.എഫ് വിദ്യാർഥി സമ്മേളനം

Kerala
  •  21 days ago